സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല ജാഥയിൽ പയ്യന്നൂരിൽ വെച്ച് ആളുകൾ കുറവായിരുന്നു എന്ന തരത്തിലുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ജാഥയുടെ തുടക്കത്തിൽ ആളുകൾ കുറവാണെന്ന ആരോപണങ്ങൾ ട്രോൾ രൂപത്തിലും മറ്റും വൈറലായിട്ടുണ്ട്. പയ്യന്നൂരിൽ നടന്ന ജാഥയിൽ പ്രസംഗം കേൾക്കാൻ ആളുകൾ കുറവാണെന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു. അതിഥി തൊഴിലാളികളാണ് അധികവും എന്നാണ് ആക്ഷേപം. എതിർ രാഷ്ട്രീയ പാർട്ടിക്കാർ പ്രചരിപ്പിക്കുന്നതാണെന്നാണ് സിപിഎം പറയുന്നത് .

ഏതായാലും ജാഥയ്ക്ക് ആളില്ലാത്തതിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ YouTube ട്രോളുകളും വിമർശനങ്ങളും സജീവമാണ്. ഈ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല. ജാഥ നയിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒന്നും പറഞ്ഞിട്ടില്ല. ഉടനെ പ്രതികരിക്കുമായിരിക്കാം. പ്രമുഖ കാർട്ടൂണിസ്റ്റ് ഹരികുമാർ (ഹക്കു) വരച്ച പൊറോട്ട അടിക്കാൻ വന്നവർ ജാഥക്ക് എന്ന കാർട്ടൂൺ ശ്രദ്ധേയമാണ്.
