എങ്ങനെ വൈദ്യുതി ചാർജ് വീട്ടിലിരുന്ന് കണക്കുകൂട്ടാമെന്ന് നോക്കാം ;കെഎസ്ഇബി അധികൃതർ നൽകുന്ന ഉപദേശം .

വൈദ്യുതി ചാർജ് കൂടിയ സാഹചര്യത്തിൽ എങ്ങനെ വീട്ടിലിരുന്നുകൊണ്ട് എങ്ങനെ ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടാൻ കഴിയും ? ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി പൊതുജന താത്പര്യാർത്ഥം കെഎസ്ഇബി പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറണ്ട് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക,ശ്രദ്ധിച്ചാൽ കറണ്ട് ബിൽ വർധിക്കില്ലെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത് .ഇനി എങ്ങനെ വൈദ്യുതി ചാർജ് കണക്കുകൂട്ടാമെന്ന് നോക്കാം .

0-50 units – 2.90 രൂപ, 51-100 units – 3.40 രൂപ; 101-150 units – 4.50 രൂപ; 151-200 units – 6.10 രൂപ
201-250 units – 7.30 രൂപ; 251 -300 units ( For entire Unit) 5.50 രൂപ; 301-350 units ( For entire Unit) 6 .20 രൂപ; 351-400 units ( For entire Unit) 6 .50 രൂപ ;401-500 units ( For entire Unit) 6.70 രൂപ; Above 500 units ( For entire Unit) 7.50 രൂപ

നിങ്ങളുടെ ഉപഭോഗം 200 യൂണിറ്റാണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.
ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3 കൊടുക്കണം.അപ്പോൾ വ്യത്യാസം 247.3 രൂപ
കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ
140 x 4.50 = 630 ൽ നിർത്താം…എന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കുന്നു .