കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു വീണു. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം ഉണ്ടായത്. അഞ്ച് വയസുള്ള ഒരു കുട്ടിക്കും സ്ത്രീയ്ക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. ഇവര്‍ കെട്ടിടത്തിനു സമീപം നിന്നവരാണെന്നാണു റിപ്പോര്‍ട്ട്. ഉപയോഗിക്കാതെ കിടന്ന പതിനാലാം വാർഡിൻ്റെ ശുചിമുറിയുടെ ഒരു ഭാഗമായിരുന്നു തകർന്ന് വീണത്. മൂന്നു നിലയിലുള്ള പഴയ കെട്ടിടം ആയിരുന്നു ഇത്.
അപകടമുണ്ടായതോടെ പതിനാലാം വാർഡിന്‍റെ മറ്റു ഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന രോഗികളെ അടക്കം മാറ്റി.കോട്ടയം മെഡിക്കൽ കോളേജിലെ സർജറി ഓർത്തോ വിഭാഗമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചു വന്നിരുന്നത്.അഗ്നിരക്ഷാ സേനയും, പൊലീസും അടക്കമുള്ള സ്ഥലത്തെത്തി മറ്റ് അത്യാഹിതങ്ങളുണ്ടോ എന്ന് പരിശോധിക്കുകയാണ്.
വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വാര്‍ഡിലുണ്ടായിരുന്ന രോഗികളെ മറ്റ് ഭാഗത്തേക്ക് മാറ്റുകയാണ്. രണ്ടുപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.
മന്ത്രിമാരായ വീണ ജോര്‍ജും വി എന്‍ വാസവനും മെഡിക്കൽ കോളജിലെത്തിയ ശേഷം പറഞ്ഞത് ഉപയോഗിക്കാതിരിക്കുന്ന ഭാഗമാണിതെന്നാണ് .ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും പരിശോധിക്കുന്നു.