അക്കൗണ്ട് ഉടമയെ മാനസികമായി പീഡിപ്പിച്ചതിന് ബാങ്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.

പരാതിക്കാരനായ വെങ്കിടേഷ് ബാബു തന്റെ ക്രെഡിറ്റ് കാർഡ് അക്കൗണ്ട് ക്ലോസ് ചെയ്യുവാനായി 27.08.2010 ന് ₹15,500 എതിർകക്ഷിയായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ കൃത്യമായി അടച്ചിരുന്നു. കൂടാതെ അപ്രകാരം അക്കൗണ്ട് ക്ലോസ് ചെയ്തതായി സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് സ്ഥിരീകരണം ലഭിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ, ഏകദേശം ഏഴ് വർഷത്തിന് ശേഷം, ബാങ്ക് 2018 ൽ ₹33,83,173.12 ആവശ്യപ്പെട്ട് ഒരു ഡിമാൻഡ് നോട്ടീസ് പരാതിക്കാരന് നൽകി, 25.12.2020, 15.06.2022 തീയതികളിലെ ഫോൺ കോളുകൾ, whatsapp സന്ദേശങ്ങൾ, മറ്റ് നിയമപരമായ നോട്ടീസുകളിലൂടെ പണം ആവശ്യപ്പെടുന്നത് തുടരുകയും ചെയ്തു. ഉപഭോക്താവ് കൺസ്യൂമർ കോടതിയിൽ പരാതി നൽകി.

ക്രെഡിറ്റ് കാർഡിന്റെ പണം അടച്ചു തീർത്തിട്ടും വർഷങ്ങൾക്ക് ശേഷം ബാങ്ക് ശരിയായ വിശദീകരണമില്ലാതെ ₹33.83 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡിമാൻഡ് നോട്ടീസ് നൽകിയത് അന്യായമായ വ്യാപാര രീതിയാണെന്ന് ഉപഭോക്ത കമ്മീഷൻ കണ്ടെത്തി.

ബാങ്കിന്റെ നടപടികൾ കാരണം പരാതിക്കാരന്റെ ജീവിതത്തിൽ പ്രതികൂലമായ പല പ്രശ്നങ്ങളും ഉണ്ടായെന്ന് കമ്മീഷൻ നിരീക്ഷിച്ചു, ഇതിൽ പ്രധാനം ഏകദേശം പത്ത് വർഷമായി അദ്ദേഹത്തിന്റെ സിബിൽ സ്‌കോറിനെ ബാങ്കിന് നടപടികൾ പ്രതികൂലമായി ബാധിച്ചുവെന്നുള്ളതാണ്. ആവർത്തിച്ചുള്ള ബാങ്കിന്റെ ആവശ്യങ്ങളും പേയ്‌മെന്റ് ആവശ്യപ്പെട്ടുള്ള ആശയവിനിമയങ്ങളും മൂലമുണ്ടായ മാനസിക വേദനയും അതിൽ ഉൾപ്പെടുന്നു.

പരാതിക്കാരന് ഉണ്ടായ മാനസിക പീഡനവും, മാനനഷ്ടവും കണക്കിലെടുത്ത്, കർണാടക സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ എതിർ കക്ഷികളോട് താഴെപ്പറയുന്നവ ചെയ്തു പൂർത്തീകരിക്കുവാനായി ഉത്തരവിട്ടു.

1.അന്യായമായ വ്യാപാര രീതിക്ക് നഷ്ടപരിഹാരമായി ₹5,00,000 നൽകുക.

2.വക്കീൽ ഫീസായി ₹1,00,000 നൽകുക

  1. വ്യവഹാര ചെലവുകൾക്കായി ₹50,000 നൽകുക.

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075