സർക്കാർ ജീവനക്കാരുടെയും സാമൂഹ്യ പെൻഷൻ വാങ്ങുന്നവരുടെയും ഡാറ്റകൾ ദുരുപയോഗം ചെയ്തതായി ആരോപണം

ലക്ഷക്കണക്കിനാളുകളുടെ ഡാറ്റകൾ സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്‌തു എന്നാണ് ആരോപണം ശക്തമാവുന്നു. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെയും പെന്ഷന്കാരുടെയും ഡാറ്റകൾ ആണ് ദുരുപയോഗം ചെയ്തതായി ആരോപണം.

സ്വകാര്യതയുടെ ഭാഗമായ സ്‌പാർക്ക് ഡാറ്റകൾ കട്ടെടുത്ത് അവരുടെ പേര് വെച്ച് മുഖ്യമന്ത്രിയുടെ സന്ദേശം അയച്ച നടപടി ഗുരുതരമാണെന്നും ജീവനക്കാരുടെയും ജനങ്ങളുടെയും സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്നതാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. സ്വകാര്യത സംരക്ഷിക്കേണ്ട സർക്കാർ തന്നെയാണ് അത് ലംഘിക്കുന്നത്. ഇതാണോ ജനങ്ങളോടുള്ള കരുതൽ .എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.

തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ മോഷണം നടത്തിയിട്ടുള്ളതെന്നാണ് മാധ്യമ വാർത്തകൾ .

സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഓർമ്മിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ചത് 77.42 ലക്ഷം ആളുകളുടെ ഔദ്യോഗിക ഡാറ്റയാണ് .

62 ലക്ഷം ക്ഷേമ പെൻഷൻകാരുടെയും 5.42 ലക്ഷം സർക്കാർ ജീവനക്കാരുടെയും പത്ത് ലക്ഷം സ്ത്രീ സുരക്ഷ പെൻഷൻകാരുടെയും പേരും ഫോൺ നമ്പറുകളുമടക്കമുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് അവർക്ക് വാട്സാപ്പ് സന്ദേശമയച്ചത്.

സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇത്തരം ഡാറ്റകൾ മറ്റു പ്രചാരണങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. അതാണ് ചട്ടം. 2023 ലെ ഡിജിറ്റൽ വ്യക്തി വിവര സുരക്ഷാ നിയമമനുസരിച്ച് അനുവദനീയമല്ല. സർക്കാർ ജീവക്കാരുടെ ഡാറ്റ ശേഖരിക്കുന്നത് ശബള വിതരണം, സ്ഥലം മാറ്റം എന്നിവ ഉൾപ്പെടെയുള്ള ഔദ്യോഗിക ആവശ്യങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ തെരെഞ്ഞെടുപ്പ് പ്രചാരണം നടത്താൻ അല്ല.

ഒരാളിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ അയാളിൽ നിന്നും മുൻകൂട്ടി അനുമതി വാങ്ങണമെന്ന് 2020 ൽ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് കാലത്ത് ആശുപത്രികളിൽ നിന്നുള്ള ഡാറ്റ ദുരുപയോഗം ചെയ്തുയെന്ന സ്പ്രിൻക്ലർ കേസിലായിരുന്നു കോടതിയുടെ വിധി. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സർക്കാർ ഡാറ്റ ദുരുപയോഗം ചെയ്തതായി ആരോപിച്ച് ഹൈക്കോടതിയിൽ പോയത്. തുടർന്ന് സ്പ്രിൻക്ലർ കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയി.

കേരളത്തിലെ പൗരന്മാരുടെ സ്വകാര്യ ഡാറ്റ വലിയൊരു അളവിൽ അമേരിക്കയിലെ സ്പ്രിൻക്ലർ കമ്പനിക്ക് കൈമാറിയെന്നും അതുവഴി സ്വകാര്യതയുടെ ലംഘനം നടത്തിയെന്നുമാണ് രമേശ് ചെന്നിത്തല തന്റെ ഹർജിയിൽ ആരോപിച്ചത്..

ശേഖരിക്കുന്ന ഡാറ്റകൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ ഉടമയുടെ അനുമതി വാങ്ങിയിരിക്കണമെന്ന് നിയമത്തിൽ പറയുന്നുണ്ട്. കേന്ദ്ര രജിസ്ട്രിയിൽ do not disturb (ശല്യപ്പെടുത്തരുത് ) ആയി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കു പ്രചാരണ സന്ദേശങ്ങൾ അയക്കുവാൻ പാടില്ല. ഇവർക്ക് പോലും സർക്കാരിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള സന്ദേശങ്ങൾ വാട്സാപ്പിലെത്തി.

ഈ ഡാറ്റകളിലൂടെ സർക്കാർ നേട്ടങ്ങളും വാഗ്ദാനങ്ങളും പ്രചരിപ്പിക്കുകയാണ് ചെയ്‌തത്‌ .മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമ സംഘം ഉപയോഗിച്ച ഈ ഡാറ്റകൾ പുറത്തുപോയാൽ ഇന്റർനെറ്റ് അധോലോകമായ ഡാർക്ക് വെബിൽ ഉൾപ്പെടെ ദുരുപയോഗം ചെയ്യാം എന്നാണ് മാധ്യമ വാർത്തകളിൽ പറയുന്നത്. നമ്മുടെ നാട്ടിൽ സൈബർ തട്ടിപ്പുകൾ കൂടാൻ കാരണം ചില ബാങ്കുകളുടെ നേരത്തെ പറഞ്ഞത്തിനു സമാനമായ ചോർന്നത് കൊണ്ടാണ്. ഔദ്യോഗിക ഡാറ്റകൾ ദുരുപയോഗം ചെയ്ത സർക്കാർ എന്തുകൊണ്ടാണ് ഫെബ്രുവരി മാസം ഒന്നിന് ആരംഭിച്ച മെഡിസിപ്പ് രണ്ടാം ഘട്ടത്തെക്കുറിച്ച് ഇതുവരെ സർക്കാരിന്റെ സന്ദേശം എത്തിക്കാതിരുന്നത്. 33 ലക്ഷം പേരുൾപ്പെട്ട ഈ ഡാറ്റ ബേസ് ധന വകുപ്പിന്റെയും പൊതുമേഖല ഇൻഷൂറൻസ് കമ്പനിയുടെയും പക്കലാണ് ഇപ്പോൾ.