80 കോടി തട്ടിപ്പ് ;ബി എൽ എം (b.l.m) മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാറിനെതിരെ എഫ് ഐ ആർ

ബി എൽ എം (b.l.m) മൾട്ടി സ്റ്റേറ്റ് ഹൌസിംഗ് കോപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാറിനെതിരെ 80 കോടി രൂപയുടെ തട്ടിപ്പിന് പോലീസ് മേധാവിയുടെ നിർദേശപ്രകാരം കോഴിക്കോട് ക്രൈം ബ്രാഞ്ച് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തു. ഈ കേസിലെ അനേഷണ ഉദ്യോഗസ്ഥൻ മരംവെട്ട് കേസിലെ അനേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബെന്നിയാണ്.80 കോടി തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് ബി എൽ എം (b l m) മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റിവ് സൊസൈറ്റി ചെയർമാൻ പ്രേംകുമാർ .

സംസ്ഥാനത്ത് ഭരണമാറ്റം വന്നതിനെ തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും വീടുകൾ കയറിയിറങ്ങി നിക്ഷേപങ്ങൾ നടത്താമെന്ന് പറഞ്ഞു വീണ്ടും തട്ടിപ്പ് നടത്താൻ ഇറങ്ങിയിരിക്കുകയാണ് വൻ തട്ടിപ്പുകാരനായ പ്രേംകുമാർ.


80 കോടി തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ പ്രേംകുമാറിനെതിരെ ബി എൽ എമ്മിലെ നിക്ഷേപകരിലൊരാളായ അനൂപ് കേരള ഹൈകോടതിയിൽ ബി എൽ എമ്മിലും മാറ്റ് മൾട്ടി സ്റ്റേറ്റ് സൊസൈറ്റികളിലും നടക്കുന്ന നിക്ഷേപ തട്ടിപ്പുകൾ CBI ,E D തുടങ്ങിയ ഏജൻസികളുടെ അനേഷണത്തിനു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ W P (സി) 11153/25 ആയി ഒരു ഹർജി നൽകിയത് ഹൈക്കോടതിയുടെ പരിഗണനയിലാണ്. തട്ടിപ്പുകൾ നടത്തുന്ന പ്രേംകുമാർ എന്ന വ്യക്തിയെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ശ്രദ്ധിച്ചില്ലെങ്കിൽ അവർ താമസിയാതെ കുഴിയിൽ ചാടുമെന്നാണ് ഇയാളുടെ തട്ടിപ്പിന് ഇരയായ പലരും പറയുന്നത്. അധികാരികൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരിലില്ലെന്ന് ഓർമപ്പെടുത്തുന്നു .