ഇന്ത്യൻ താണ്ഡവം; പാകിസ്ഥാൻ വീണ്ടും തോറ്റു. ഇന്ത്യൻ വിജയം 61 റൺസിന്‌; ഇഷാൻ കിഷൻ കളിയിലെ താരം .

ശ്രീലങ്കയിലെ കൊളോമ്പോയിൽ നടന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് പാകിസ്താന് മേൽ ഏകപക്ഷീയമായി ജയം. 18 ഓവറിൽ പാകിസ്ഥാൻ ഓൾ ഔട്ട് ആവുകയായിരുന്നു .ഇന്ത്യ 61 റൺസിന്‌ വിജയം വരിച്ചു.

ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ആദ്യം ബാറ്റിങിനയച്ചു. റൺസ് എടുക്കുന്നതിനു മുമ്പ് വെടിക്കെട്ട് ബാറ്റർ അഭിഷേക് ശർമ്മ പൂജ്യത്തിനു പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. തുടർന്ന് ഇഷാൻ കിഷനും തിലക് വർമ്മയും റൺസ് വാരിക്കൂട്ടി. ഇഷാൻ കിഷൻ 40 പന്തിൽ 77 റൺസ് എടുത്തതാണ് പുറത്തായത്. അതിൽ പത്ത് ഫോറും മൂന്നു സിക്സിസറും ഉൾപ്പെട്ടിരുന്നു. തുടർന്ന് എത്തിയ സൂര്യകുമാറും തിലക് വർമ്മയും മുന്നോട്ട് നയിച്ചെങ്കിലും റണൊഴുക്ക് തടയാൻ പാകിസ്താന് കഴിഞ്ഞു.

പിച്ച് സ്പിന്നർമാർക്ക് അനുകൂലമായിരുന്നു. പതിവിനു വിപരീതമായി പാകിസ്താന്റെ സ്പിന്നർ സൈം അയൂബ് ആണ് ആദ്യ ഓവർ പന്തെറിഞ്ഞത്. ആദ്യ ഓവറിൽ തന്നെ സൈം അയൂബ് അഭിഷേകിന്റെ വിക്കറ്റ് സ്വന്തമാക്കി.

24 പന്തിൽ നിന്നും തിലക് വർമ്മ നേടിയത് 25 റൺസാണ് .29 പന്തിൽ നിന്നും സൂര്യകുമാർ 32 റൺസ് നേടി. കൂറ്റൻ അടികളില്ലാതെ ക്ഷമാപൂർവം ആണ് സ്ലോ പിച്ചിൽ അദ്ദേഹം ബാറ്റു ചെയ്തത്. സൂര്യകുമാർ പുറത്തായശേഷം എത്തിയ ഹാർദ്ദിക്‌ പാണ്ഡെ കൂറ്റൻ അടിക്ക് വിക്കറ്റ് വലിച്ചെറിയുകയാണ് ചെയ്‌തത്‌. പൂജ്യനായാണ് ഹാർദ്ദിക്‌ പുറത്തായത്. ശിവം ദുബൈ 27,റിങ്കുസിംഗ് 11 റൺസിന്‌ പുറത്തായി. അക്‌സർ പട്ടേൽ പൂജ്യനായി. 20 ഓവറിൽ ഏഴ് വിക്കറ്റിന് 175 റൺസാണ് ഇന്ത്യ നേടിയത്.

സൈം അയൂബ് മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം നടത്തി. ഉസ്മാൻ താരിഖ്, സൽമാൻ ആഘ, ഷഹീൻ ഷാ അഫ്രീദി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. ഒരു റൺ ഔട്ട്, ശിവം ദുബൈ റൺ ഔട്ടാവുകയായിരുന്നു.

പാകിസ്ഥാൻ ബാറ്റിംഗ് തുടങ്ങിയത് തകർച്ചയോടെയാണ്. റൺസ് നേടുന്നതിന് മുമ്പ് സാഹിബസാഡ ഫർഹാന്റെ വിക്കറ്റ് ഹർദിക് പാണ്ഡെ നേടി.തുടർന്ന് ബുംറ രണ്ട് വിക്കറ്റുകൾ എടുത്തു. 34 റൺസ് എടുക്കുന്നതിനിടയിൽ പാകിസ്താന്റെ നാലു വിക്കറ്റ് വീണു. പിന്നീട് അതിൽ നിന്നും കരകയറാൻ അവർക്ക് കഴിഞ്ഞില്ല. ഒരിക്കൽ പോലും ജയത്തിന്റെ ഒരു സൂചനയും പാകിസ്ഥാൻ നൽകിയില്ല.

ഇന്ത്യയുടേത് സമ്പൂർണ മേധാവിത്വമായിരുന്നു. ഹാർദ്ദിക്‌ പാണ്ഡെ , ബുമ്ര , വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. കുൽദീപ് യാദവും തിലക് വർമ്മയും ഒന്ന് വീതവും. പന്തെറിഞ്ഞവരിൽ റിങ്കു സിംഗ് ഒഴികെ എല്ലാവർക്കും വിക്കറ്റ് കിട്ടി.1 14 റൺസിന്‌ പാകിസ്ഥാൻ കളിക്കാർ എല്ലാവരും പുറത്താവുകയായിരുന്നു. 40 പന്തിൽ 77 റൺസ് നേടിയ ഇഷാൻ കിഷൻ ആണ് കളിയിലെ താരം .