തോറ്റുകഴിയുമ്പോള്‍ പിണറായി 110 കിലോ മീറ്റർ വേഗത്തിൽ ഓടുമെന്ന് വി ഡി സതീശൻ; എൺപതുകാരനായ പിണറായി 110 കിലോ മീറ്റർ വേഗത്തിൽ ഓടുമോ ?

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 100ലധികം സീറ്റുകള്‍ നേടുമെന്നും തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുമെന്നും പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇപ്പോൾ എൺപതുകാരനായ പിണറായി വിജയൻ 110 കിലോ മീറ്റർ വേഗത്തിൽ എങ്ങനെ ഓടുമെന്ന് ചോദിക്കരുത്. കഥയിൽ ചോദ്യമില്ല.

വികസനമല്ലാതെ മറ്റൊന്നും യുഡിഎഫ് പറഞ്ഞിട്ടില്ലെന്നും പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണെന്നും വി ഡി സതീശൻ പറഞ്ഞു. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകുമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഞങ്ങള്‍ 100 സീറ്റിലധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് എം വി ഗോവിന്ദനെ പോലെ ഉള്ളവര്‍ക്ക് അംഗീകരിക്കാന്‍ പറ്റുമോ? മാഷിന് പിണറായി വിജയന്‍ പറഞ്ഞപ്പോലെ ഒരു 110 ആക്കാം. ഞാന്‍ ഒരു ട്രോളില്‍ കണ്ടു, 100 അല്ല 110 ആയിരിക്കുമെന്ന് മുഖ്യമന്ത്രി ഞങ്ങളെ കളിയാക്കി. 110 തന്നെ ആയിരിക്കും, അതുപക്ഷേ തോറ്റുകഴിയുമ്പോള്‍ പിണറായി വിജയന്‍ കണ്ടംവഴി ഓടുന്ന സ്പീഡ് ആയിരിക്കും. അവര് ജയിക്കുമെന്ന് അവര് പറഞ്ഞോട്ടെ.’- വി ഡി സതീശന്‍ പരിഹസിച്ചു.

‘വികസനമല്ലാതെ മറ്റെന്താണ് ഞങ്ങള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. പുതുയുഗ യാത്ര എന്നു പറഞ്ഞാല്‍, കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളത്തിന്റെ ഭാവിയെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഒന്നാണ്. 30 ദിവസം കഴിയുമ്പോള്‍ അത് എല്ലാവര്‍ക്കും മനസിലാകും. മുഖ്യമന്ത്രി യുഡിഎഫിന്റെ യാത്രകളെ ശ്രദ്ധിക്കുന്നുണ്ടെന്ന് മാത്രമല്ല, അവിടെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ എന്തെല്ലാമായിരിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ആ ഉപദേശങ്ങളുംകൂടി ഞങ്ങള്‍ സ്വീകരിക്കാം.’ വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയമാണെന്നും യുഡിഎഫ് കാണുന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണെന്നുമുള്ള ആക്ഷേപത്തിന് മറുപടിയായി വി ഡി സതീശന്‍ പറഞ്ഞു.