കബളിക്കപ്പെടാതിരിക്കാൻ ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി എടുക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ .താഴെപ്പറയുന്ന കാര്യങ്ങൾ വായിച്ച് മനസിലാക്കിയ ശേഷം പോളിസി എടുക്കുക.

1.പരിചയസമ്പന്നനായ ഏജന്റ് മുഖാന്തിരം മെഡിക്കൽ ഇൻഷുറൻസ് പോളിസി എടുക്കുക. പോളിസികളെ കുറിച്ച് വ്യക്തമായി ധാരണയുള്ള, ഏജൻസി പ്രധാന ജോലിയായി കരുതുന്ന ഏജന്റിനെ മാത്രം സമീപിക്കുക. അവരുടെ ഐഡി കാർഡ് പരിശോധിച്ചാൽ ഇൻഷുറൻസ് ഫീൽഡിൽ എത്ര വർഷത്തെ പരിചയം ഉണ്ടെന്ന് അറിയുവാൻ സാധിക്കും. ടിയാന്റെ കക്ഷികളുടെ റഫറൻസ് ഫോൺ നമ്പർ ചോദിക്കുകയും ആവാം.

  1. ഏതു കമ്പനിയിൽ നിന്നാണോ പോളിസി എടുക്കുന്നത് ആ കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ പരമാവധി ശേഖരിക്കുക. സമൂഹമാധ്യമങ്ങളിൽ കമ്പനിയെ കുറിച്ച് അന്വേഷിച്ചുകൊണ്ട് ഒരു പോസ്റ്റിട്ടാൽ പെട്ടെന്ന് തന്നെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും.
  2. നിങ്ങളും കമ്പനിയും തമ്മിലുള്ള ഒരു കോൺട്രാക്ട് ആണ് ഇൻഷുറൻസ് പോളിസി. Indian contract Act, 1872, Insurance act 1938, എന്നീ നിയമങ്ങളുടെ പരിധിയിലാണ് ഇൻഷുറൻസ് വരിക. ആയതിനാൽ പ്രൊപോസൽ ഒപ്പിട്ടുകൊടുക്കുന്നതിനു മുൻപ് സ്വയം സംശയ നിവർത്തി വരുത്തിയാൽ നന്നായിരിക്കും.
  3. നിർബന്ധമായും മെഡിക്കൽ ഇൻഷുറൻസ് പ്രൊപ്പോസൽ ഫോം ഒപ്പിട്ടു പൂർത്തീകരിച്ചതിനുശേഷം അതിന്റെ ഒരു കോപ്പി സൂക്ഷിക്കണം. ഏതെങ്കിലും തരത്തിലുള്ള രോഗവുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണുമ്പോൾ ഈ പ്രൊപ്പോസൽ ഫോമും കൂടി ഡോക്ടറെ കാണിക്കേണ്ടതാണ്. പ്രൊപ്പോസൽ ഫോമിൽ ഇൻഷുറൻസ് കമ്പനിക്ക് നൽകിയിട്ടുള്ള വിവരങ്ങൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കുവാൻ ഡോക്ടർക്ക് സാധിക്കും. ഇത്തരം കേസുകളിൽ claim rejection വളരെ കുറവുമായിരിക്കും.
  4. മെഡിക്കൽ ഇൻഷുറൻസ് പോളിസിഎടുത്തിട്ടുള്ളവർ ഡോക്ടറോട് രോഗ വിവരങ്ങൾ ധരിപ്പിക്കുമ്പോൾ, താൻ മുൻപ് ഇൻഷുറൻസ് കമ്പനിക്ക് കൊടുത്തിട്ടുള്ള വിവരങ്ങളെ കുറിച്ച് ഒരു ധാരണ മനസ്സിൽ ഉണ്ടാവണം. ചാടിക്കയറി ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് പറയരുതെന്ന് അർത്ഥം. Pre existing diseases ഡോക്ടർ എഴുതിക്കഴിഞ്ഞാൽ അത് ഭാവിയിൽ ക്ലെയിമിനെ ബാധിക്കും.

തയ്യാറാക്കിയത്

Adv. K. B Mohanan
9847445075