‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനു സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

സിപിഎം നേതാക്കള്‍ക്കെതിരെ പയ്യന്നൂർ രക്തസാക്ഷി ഫണ്ട് ക്രമക്കേട് ആരോപണം ഉള്‍പ്പെടെ ഉയര്‍ത്തിയ വി കുഞ്ഞിക്കൃഷ്ണന്റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി. ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനാണ് സംരക്ഷണം. പുസ്തക പ്രകാശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണന്റെ സമര്‍പ്പിച്ച ഹരജിയിലാണ് തീരുമാനം. ഫെബ്രുവരി നാലിന് ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ചാണ് പുസ്തകം പ്രകാശനം നിശ്ചയിച്ചിരിക്കുന്നത്.

ഹര്‍ജിയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, മധുസൂദനന്‍ എംഎല്‍എ, പയ്യന്നൂര്‍ ഏരിയ സെക്രട്ടറി പി സന്തോഷ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. കുഞ്ഞികൃഷ്ണന്റെ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. കണ്ണൂര്‍ ജില്ലാ കലക്ടര്‍, ജില്ല പൊലീസ് മേധാവി, ഫണ്ട് തട്ടിപ്പില്‍ ആരോപണ വിധേയനായ പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനനന്‍, സിപിഎം ജില്ല സെക്രട്ടറി കെ കെ രാഗേഷ്, ഏരിയ സെക്രട്ടറി സന്തോഷ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് വി കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി.

വി എസ് അച്യുതാനന്ദനാണ് വി കുഞ്ഞിക്കൃഷ്ണന്‍ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. എം.എന്‍ വിജയന്റെ മകന്‍ ഡോ. വി.എസ് അനില്‍കുമാറിന് കോപ്പി നല്‍കി ജോസഫ് സി. മാത്യു പുസ്തക പ്രകാശനം നിര്‍വഹിക്കും.