വധശ്രമ കേസിൽ പ്രതിപക്ഷ നേതാവിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ഹൈക്കോടതിയിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് ( 29-01-2026) കേരള ഹൈക്കോടതിയിൽ പരിഗണനയ്ക്ക് വരും. പറവൂർ സ്വദേശിയും മുൻ യൂത്ത് കോൺഗ്രസ് നേതാവുമായ പി എസ് രാജേന്ദ്ര പ്രസാദാണ് ഹർജിക്കാരൻ.

തന്നെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും അദ്ദേഹത്തിന്റെ സഹോദരൻ വി ഡി അജയകുമാറും പ്രതിപക്ഷ നേതാവിന്റെ സഹായിയായ ടി എ നവാസും സമൂഹത്തിലെ കുപ്രസിദ്ധ ഗുണ്ടകളായ കെ പി ജയന്തി,അമ്പാടി ഗോപാലകൃഷ്ണൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് പി എസ് രാജേന്ദ്ര പ്രസാദ് WP(CRL)147/2026 നമ്പർ ഹർജി ഫയൽ ചെയ്തിട്ടുള്ളത്. ഹർജി ഇന്ന് കേരള ഹൈക്കോടതിയിൽ പരിഗണനയ്ക്കു വരും .

ആലുവ ഈസ്റ്റ് എസ് എച്ച് ഒ ആണ് നിലവിൽ പി എസ് രാജേന്ദ്രപ്രസാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് അനേഷിക്കുന്നത്. വാടക പ്രതികളെ ചേർത്ത് ഈ കേസ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഈ കേസ് സിബിഐ അനേഷിക്കണമെന്നാണ് ഹർജിയിൽ രാജേന്ദ്ര പ്രസാദ് ആവശ്യപ്പെടുന്നത്. രാജേന്ദ്ര പ്രസാദിനെ വധിക്കാൻ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ ക്വട്ടേഷൻ നൽകുകയായിരുന്നു എന്നാണ് പരാതി