ഗുജറാത്തിലെ മന്ത്രിസഭാ പുനഃസംഘടനയെത്തുടർന്ന് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗർ നോർത്തിൽ നിന്നുള്ള എംഎൽഎ റിവാബ ജഡേജ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഗുജറാത്ത് ആഭ്യന്തര,കായിക സഹമന്ത്രിയായ മന്ത്രി ഹർഷ് സംഘവി ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെന്ററിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ മുഴുവന്‍ മന്ത്രിമാരും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു