വിശ്വാസമില്ലാത്തവർ ഹൈന്ദവ ക്ഷേത്രങ്ങൾ ഭരിക്കുന്നത് ഭൗതികമായ നേട്ടങ്ങൾക്കും ക്ഷേത്രസ്വത്ത് കൊള്ളയടിക്കാനും വേണ്ടിയാണെന്ന് സംസ്ഥാന പോലീസ് മുൻ മേധാവി ടി.പി.സെൻകൂമാർ .ഇവർക്ക് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളിൽ കൈവെക്കാൻ ധൈര്യമില്ല .ഫേസ് ബുക്കിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ടി.പി.സെൻകൂമാറിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ:

“ക്ഷേത്രം കൊള്ളയടി പരമ ലക്ഷ്യം !!
ഉണ്ണികൃഷ്ണൻ പോറ്റിയും മൊൺസൺ മാവുങ്കലും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.
അതിൽ ഏതു വശമാണ് കൂടുതൽ ഉണ്ടാക്കിയത് എന്ന് നോക്കിയാൽ മതി.പക്ഷേ ഇത് ദേവന്മാരെ കൊള്ളയടിക്കാൻ കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.

മൊൺസൺ മാവുങ്കൽ
ദേവസ്വം ഭരണം ഈ കഴിഞ്ഞ 10 വർഷത്തോളം സമയത്തിനിടയിൽ ഏതെല്ലാം ക്ഷേത്രങ്ങളിലെ എത്രയെല്ലാം സ്വർണ്ണങ്ങൾ മാറ്റി അവിടെയെല്ലാം മുക്കുപണ്ടങ്ങൾ അല്ലെങ്കിൽ മറ്റ് ലോഹങ്ങൾ വെച്ചിട്ടുണ്ടെന്ന് ഒരു അന്വേഷണം നടത്തുവാൻ ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ശ്രദ്ധിക്കണമെന്ന് എനിക്ക് ഒരു അപേക്ഷയുണ്ട്.

ഉണ്ണികൃഷ്ണൻ പോറ്റി
കാരണം ഇവർക്ക് യാതൊരുവിധ വിശ്വാസവുമില്ല.ഭൗതികമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമാണ് ഇവർ ഹൈന്ദവ ക്ഷേത്രങ്ങളെ ഭരിക്കുന്നത്. അതിന് എന്ത് സംഭവിച്ചാലും യാതൊരുവിധ കാര്യങ്ങളും അവരെ ബാധിക്കുന്നതല്ല. അതുകൊണ്ട് മറ്റ് കാര്യങ്ങൾ എല്ലാം അവർ കാണിക്കുന്നത് വെറും പ്രദർശനം മാത്രമാണ്. ഒരു നടനം മാത്രമാണ്. ഭാവാഭിനയം. അതുകൊണ്ടാണ് ഇവർക്ക് മറ്റ് മതങ്ങളുടെ ഒരു പള്ളിയിലോ മോസ്ക്കിലോ കൈവെക്കാൻ ധൈര്യമില്ലാത്തത്.

അതുകൊണ്ട് നമ്മൾ അത്യാവശ്യമായി കണ്ടെത്തേണ്ടത് എല്ലാ ക്ഷേത്രങ്ങളിലെയും ഉണ്ടായിരുന്ന സ്വർണാഭരണങ്ങളും മറ്റ് അസ്സറ്റുകളും അതേപോലെ നിലനിൽക്കുന്നുണ്ടോ എന്നുള്ളതാണ്.രണ്ടാമതായി എനിക്ക് കേന്ദ്ര സർക്കാരിനോട് അപേക്ഷിക്കാനുള്ളത് , 2018 മുതൽ ഞാൻ പറയുന്നതാണ് – ഇന്ത്യൻ ഭരണഘടനയുടെ 7 ആം ഷെഡ്യൂളിലെ 3 ആമത്തെ ലിസ്റ്റ് അനുസരിച്ചു റിലീജിയസ് എൻഡോവ്മെന്റ്സ് എല്ലാം അതിന്റെ 28 ആമത്തെ ഐറ്റത്തിൽ വരുന്നതാണ്. ആ 28 ആമത്തെ ഐറ്റത്തിൽ തീർച്ചയായിട്ടും കേന്ദ്ര സർക്കാരിന് ഒരു നിയമം ഉണ്ടാക്കാവുന്നതാണ്.

അങ്ങനെ ഒരു നിയമം ഉണ്ടാക്കി പ്രത്യേകിച്ചും കേരളം , തമിഴ് നാട് , ആന്ധ്ര , കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹൈന്ദവ ക്ഷേത്രങ്ങൾ ഹിന്ദു വിശ്വാസികൾക്ക് എത്തുന്നു എന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. ഇതിനായി ഉത്തരേന്ത്യയിലുള്ള ക്ഷേത്രങ്ങളെ മാത്രം ശ്രദ്ധിച്ചിരിക്കാതെ തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഹിന്ദുക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് പ്രത്യേകം മനസ്സിലാക്കി , ഇത് ഒരു കൺകറന്റ് ലിസ്റ്റിൽ ആയതുകൊണ്ട് തീർച്ചയായിട്ടും കേന്ദ്ര സർക്കാരിന് ഒരു നിയമ നിർമ്മാണം നടത്താവുന്നതാണ്.

അതിന് താഴെ ഹിന്ദു റിലീജിയസ് എൻഡോവ്മെന്റ് ആക്റ്റ് ഈ സംസ്ഥാനങ്ങളിൽ വരുകയുള്ളു. അതിന് വിരുദ്ധമായത് എല്ലാം ഇല്ലാതായിക്കൊള്ളും. അങ്ങനെ ഒരു ആക്റ്റ് കേന്ദ്രം കൊണ്ടുവരണം എന്നാണ് എനിക്ക് വീണ്ടും അഭ്യർഥിക്കാനുള്ളത്!
ഇത് ഇനിയും വൈകിക്കരുത്. വൈകിച്ചാൽ ഇതുപോലെ ക്ഷേത്രങ്ങൾ ഒന്നും ഇല്ലാത്ത , സമ്പത്തെല്ലാം നഷ്ടപെടുന്ന അവസ്ഥ വരും. ഇപ്പോൾ തന്നെ ക്ഷേത്ര ഭൂമി അന്യർ കൈയേറിയ ആയിരക്കണക്കിന് ഏക്കർ സ്ഥലം ഉണ്ട്. ദേവസ്വം ബോർഡാണ് ഇത് സംരക്ഷിക്കേണ്ടത്. അവർക്ക് അത് സംരക്ഷിക്കണം എന്ന് വല്ല നല്ല ലക്ഷ്യങ്ങളും ഉണ്ടോ ? ഇല്ല !

ഒരു ഉദാഹരണമാണ് തിരുവനന്തപുരം പാളയത്തുള്ള ഗണപതി ക്ഷേത്രം. 92 സെന്റ് ഉണ്ട് എന്ന് പറയുന്നു. പക്ഷേ അത് റെക്കോർഡിൽ മാത്രമാണ്. പക്ഷേ ഇപ്പോൾ ഉള്ളത് 9 സെന്റ് മാത്രമാണ്. ബാക്കി വന്ന 83 സെന്റ് എവിടെ പോയി ? അത് കണ്ടുപിടിക്കേണ്ടെ ? അതിന് കേസ് നടത്തേണ്ടത് ആരാണ് ? ഇവിടുത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡാണ്. അവർക്ക് അതിൽ താല്പര്യമില്ല.

ഇതേപോലെയുള്ള സംഭവങ്ങൾ എല്ലായിടത്തും നടക്കുകയാണ്. അതുകൊണ്ട് ശബരിമലയിലെ സ്വർണ്ണ പാളികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്ന അഴിമതി ( അവിടെയുള്ള 30 കിലോ സ്വർണ്ണം മാറ്റി പകരം ചെമ്പ് കൂടുതൽ ഉള്ള സ്വർണ്ണം പൂശി ) എല്ലാം ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.അയ്യപ്പനെ തൊട്ടാൽ , തൊട്ടവൻ വിവരം അറിയും എന്ന് അയ്യപ്പ സംഗമത്തിന് ശേഷം ഈ വിവരം പുറത്തുവന്നപ്പോൾ എല്ലാവരും മനസിലാക്കുന്നുണ്ടല്ലോ.

അതുകൊണ്ട് കേന്ദ്ര സർക്കാർ ചെയ്യേണ്ട കാര്യം തീർച്ചയായും ചെയ്യണം. അതോടൊപ്പം ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിൽ ഹിന്ദു ഐക്യ വേദിയോ അല്ലെങ്കിൽ ക്ഷേത്ര സംരക്ഷണ സമിതിയോ ആരെങ്കിലും തീർച്ചയായും ഇക്കാര്യം ശ്രദ്ധയിൽ കൊണ്ടുവരണം. അതിന് നടപടികൾ എടുക്കാനായിട്ടുള്ള നടപടികളുടെ തുടക്കം നമ്മളായിട്ട് ചെയ്തു വെക്കേണ്ടതാണ് എന്നാണ് എനിക്ക് പറയാനുള്ളത്.
