റഷ്യൻ പ്രസിഡന്റ് എത്തിയത് തന്റെ വിസര്‍ജ്യം ശേഖരിക്കുന്ന സ്യൂട്ട്‌കേസുമായി ;വിസര്‍ജ്യം റഷ്യയിലേക്ക് കൊണ്ടുപോയി

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അലാസ്‌കയില്‍ നടന്ന കൂടിക്കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. നാല് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. റഷ്യയും ഉക്രൈനും തമ്മിലുള്ള സംഘര്‍മാണ് വിഷയം. എന്നാല്‍ ഈ ചര്‍ച്ചകളിൽ കാര്യമായി ഒന്നും നടന്നില്ലെങ്കിലും പ്രസിഡന്റ് പുടിന്റെ അംഗരക്ഷകരാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

പുടിന്റെ അംഗരക്ഷകര്‍ പലപ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ഇത്തവണ അലാസ്‌കയില്‍ ട്രംപിനെ കാണാനെത്തിയ പുടിന്റെ ചില വിചിത്രമായ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പുടിന്റെ അംഗരക്ഷകര്‍ ചുമന്നുനടക്കുന്ന സ്യൂട്ട്‌കേസ് ആണ് ഇതിലെ പ്രധാന ചര്‍ച്ചാ വിഷയം. അലാസ്‌ക ഉച്ചക്കോടിക്ക് പുടിന്‍ എത്തിയത് തന്റെ വിസര്‍ജ്യം ശേഖരിക്കുന്ന സ്യൂട്ട്‌കേസുമായാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുടിന്‍ വിദേശ യാത്ര നടത്തുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ ഈ സ്യൂട്ട്‌കേസ് ചുമക്കുന്നു. അദ്ദേഹത്തിന്റെ വിസര്‍ജ്യം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുപോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.അതിനു കാരണം എന്ത് ?.അദ്ദേഹത്തിനു ഗുരുതരമായ രോഗങ്ങൾ ഉണ്ടെന്ന് ചില വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.ആ രോഗം കണ്ട് പിടിക്കാതിരിക്കാൻ വേണ്ടിയാണോ,അദ്ദേഹത്തിന്റെ വിസര്‍ജ്യം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ട് പോയത് ?