അമ്മയിൽ പൊട്ടിത്തെറി ;പ്രസിഡന്റ് ശ്വേത മേനോൻ രാജി വെക്കും ?

താര സംഘടനയായ അമ്മ നേതൃത്വത്തിന് എതിരെ നടിമാർ രംഗത്ത് .നേരത്തെ നടി മാല പാർവ്വതി അമ്മ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു .ഇപ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും . താമസിയാതെ മറ്റു നടിമാരും വരുമെന്നാണ് സൂചന .

അമ്മയുടെ നേതൃത്വത്തിലെ രഹസ്യ കലഹം ഇപ്പോൾ കലാപമായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ് .ഇതിൽ അസംതൃപതയാണ് ‘അമ്മ പ്രസിഡന്റ് ശ്വേത മേനോൻ.അവർ ഉടനെ രാജിവെക്കാനാണ് സാധ്യത .പഴയ പോലെ ‘അമ്മ സംഘടനയെ നടന്മാർ നയിക്കട്ടെയെന്ന പ്രചാരണം സംഘടനയിൽ ശക്തമാവുകയാണ് .

ഇപ്പോൾ നേതൃസ്ഥാനത്ത് ഉള്ളവർക്ക് സംഘടനയെ എങ്ങനെ നടത്തിക്കൊണ്ടു പോകണമെന്ന് അറിയില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി തുറന്നടിച്ചു .സെക്രട്ടറിയായ കുക്കുപരമേശ്വരൻ ഒന്നും സംസാരിക്കുന്നില്ല. ഇപ്പോഴും സ്ത്രീകൾക്ക് സ്ത്രീകളോട് പരാതി പറയാൻ കഴിയുന്നില്ലെങ്കിൽ പ്രതിഷേധമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞതായി ട്വന്റിഫോർ ന്യൂസാണ് റിപ്പോർട്ട് ചെയ്‌തത്‌ .

അമ്മ സംഘടനയിൽ തിരുത്തലുകൾ വേണം, മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സ്ത്രീകൾ ഭരണമേറ്റെടുക്കട്ടെ എന്ന് മുൻപ് അഭിപ്രായം പറഞ്ഞിരുന്നു. എന്തുകൊണ്ട് അൻസിബ ആദ്യം പരാതി പറഞ്ഞില്ല എന്നതിന്റെ ലോജിക്കും മനസ്സിലാകുന്നില്ല. ആദ്യം രാജിവെച്ച് പിന്നീട് ദിവസങ്ങൾ കഴിഞ്ഞ് പരാതി കൊടുക്കുമ്പോൾ സംശയങ്ങൾ ഉണ്ടാകും. സ്ത്രീകൾ സ്ത്രീകളുടെ കൂടെ നിൽക്കുന്നില്ലേ എന്നതിൽ സംശയമുണ്ടെന്ന് ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.