കാനഡയിലെ ഇന്ത്യാക്കാർ സുരക്ഷിതരല്ലെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക് പറഞ്ഞു . സിടിവി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യക്കാർ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് ഈ പരാമർശം നടത്തിയത്.

വാൻകൂവറിലെ ഒരു റെസ്റ്റോറൻ്റിൽ മൂന്നാം തവണയും ആക്രമണം ഉണ്ടായി. ഒരു ഇന്ത്യക്കാരൻ്റെ ഉടമസ്ഥതയിലുള്ള ഒരു റെസ്റ്റോൻ്റിൽ വെടിവയ്പ്പ് നടന്നു. ഇന്ത്യക്കാർക്ക് ഇവിടെ സുരക്ഷിതത്വം തോന്നുന്നില്ല.

ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷണർക്ക് സംരക്ഷണം ആവശ്യമില്ല, പക്ഷേ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് സംരക്ഷണം ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

ഇത് കാനഡയുടെ പ്രശ്‌നമാണ്. കാനഡ പൗരന്മാരാണ് ഈ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്.രണ്ട് വർഷത്തിന് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിന് ശേഷമാണ് കേന്ദ്ര സർക്കാർ പട്‌നായിക്കിനെ പുതിയ ഹൈക്കമ്മീഷണറായി നിയമിച്ചത്. കഴിഞ്ഞ ദിവസം കാനഡ ഇന്ത്യയിലെ പുതിയ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫർ കൂട്ടിനെയും നിയമിച്ചിരുന്നു.

കാനഡയിൽ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കനേഡിയൻ ബോർഡർ സർവീസസ് ഏജൻസിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ 28 വരെ 1,891 ഇന്ത്യക്കാരെ കാനഡയിൽ നിന്ന് നാടുകടത്തി. കഴിഞ്ഞ വർഷം ഇത് 1,997 ആയിരുന്നു. 2019 ൽ ഇത് 625 ആയിരുന്നു.

