ഐഎൻഎസ് വിക്രാന്തിൻ്റെ പേര് കേട്ട് പാകിസ്ഥാന്റെ ഉറക്കം നഷ്ടമായി

ദീപാവലി ദിനത്തിൽ പാകിസ്താനെതിരെ പ്രധാനമന്ത്രി മോദിയുടെ വെടിക്കെട്ട് .ഐഎൻഎസ് വിക്രാന്ത് പാകിസ്ഥാനിൽ ഭയം ജനിപ്പിച്ചുവെന്നും അത് അവർക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ദീപാവലി ദിനത്തില്‍, തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലിലെ നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. “ഐഎൻഎസ് വിക്രാന്തിൻ്റെ പേര് കേട്ട് പാകിസ്ഥാന്റെ ഉറക്കം നഷ്ടമായി”. അതിൻ്റെ കേവലമായ പേര് പോലും ശത്രുവിൻ്റെ ധൈര്യം ഇല്ലാതാക്കാൻ കഴിയുമെങ്കിൽ, അതാണ് ഐഎൻഎസ് വിക്രാന്ത്”

ഐഎൻഎസ് വിക്രാന്തിലുള്ള നാവികസേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഇന്ത്യൻ നാവികസേനയുടെ കരുത്തും ജാഗ്രതയുമടങ്ങിയ പാരമ്പര്യത്തെ പ്രശംസിക്കുകയും യുദ്ധക്കപ്പലിനെ ഇന്ത്യയുടെ സമുദ്രശക്തിയുടെയും ദേശീയ അഭിമാനത്തിൻ്റെയും ശക്തമായ പ്രതീകമായി വിശേഷിപ്പിക്കുകയും ചെയ്തു.

രാജ്യത്തെ ധീരരായ നാവികസേനാംഗങ്ങളോടൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഗോവ, കാർവാർ തീരങ്ങളിൽ സായുധ സേനാ അംഗങ്ങളോടൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിച്ചു. അവരുടെ ധൈര്യത്തെയും സമർപ്പണത്തെയും ആദരിക്കുകയും ഈ അവസരം അങ്ങേയറ്റം അവിസ്മരണീയമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.