മോഹൻലാൽ ദാദദാ സാഹിബ് ഫാൽകെ രാഷ്ട്രപതിയിൽ നിന്നും സ്വീകരിച്ചു.

ദാദദാ സാഹിബ് ഫാൽകെ അവാർഡ് ദേശീയ പുരസ്‌കാര വേദിയിൽ വെച്ച് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി മോഹൻലാൽ. സ്വർണ്ണ കമലം, പതക്കം, ഷാൾ, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ പുരസ്‌കാരം

മലയാള സിനിമയ്ക്ക് ഏറെ അഭിമാനം പകർന്ന നിമിഷമായിരുന്നു അത്. മലയാളത്തിന് ഇത് ഇരട്ടിമധുമാണ്. പ്രത്യേകിച്ച് മോഹൻലാലിലൂടെ സ്വന്തമാക്കുമ്പോൾ അതിൽപ്പരം മറ്റൊരു അഭിമാന നിമിഷം വേറേയില്ല. സിനിമ ആത്മാവിൻ്റെ സ്‌പന്ദനമെന്ന് പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് മോഹൻലാൽ പറഞ്ഞു. റിയൽ ഒജി എന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് മോഹൻലാലിനെ വിശേഷിപ്പിച്ചത്.

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾക്കുള്ള പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാൽ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലാണ് മോഹൻലാലിന് ഈ പുരസ്കാരം സമ്മാനിച്ചത്. അടൂർ ഗോപാലകൃഷ്ണനു ശേഷം ഈ പുരസ്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ.

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ് പുരോഗമിക്കുകയാണ് .ദേശീയ പുരസ്‌കാര വേദിയിൽ മികച്ച സഹനടനും സഹനടിക്കുമുള്ള പുരസ്‌കാരം സ്വീകരിച്ച് വിജയരാഘവനും ഉർവശിയും. ഉള്ളടക്കം എന്ന സിനിമക്കാണ് ഉർവശിക്ക് അവാർഡ് ലഭിച്ചത്.

പൂക്കാലം എന്ന സിനിമയിലെ മികച്ച പ്രകടനത്തിനാണ് വിയരാഘവൻ പുരസ്‌കാരം നേടിയത്.ദി കേരള സ്റ്റോറി’ എന്ന ബോളിവുഡ് ചിത്രത്തിലൂടെ പ്രശാന്തനു മൊഹപത്ര മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി.