അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് സെപ്റ്റംബർ 20ന്;കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ്

പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് ജസ്റ്റിസ് വി കെ മോഹനന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് സെപ്റ്റംബർ 20ന് എറണാകുളത്ത് നടക്കും. വിനോദ സഞ്ചാരം, ഉൾനാടൻ ജലഗതാഗത മേഖല, മത്സ്യ ബന്ധനം തുടങ്ങി വിഷയങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്.

രാവിലെ 11ന് മറൈൻ ഡ്രൈവിലെ ജിസിഡിഎ കമ്മീഷൻ ഹെഡ് ക്വാർട്ടേഴ്സിലാണ് തെളിവെടുപ്പ്.

കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവ് :മിനി മാരത്തോൺ സംഘടിപ്പിച്ചു

കേന്ദ്ര സർക്കാരിന്‍റെയും യുറോപ്യന്‍ യൂണിയന്‍റെയും സഹകരണത്തോടെ കേരള സർക്കാർ മത്സ്യബന്ധന വകുപ്പ് നടപ്പിലാക്കുന്ന കേരള യൂറോപ്യൻ യൂണിയൻ കോൺക്ലേവിന്റെ പ്രചാരണാർത്ഥം മിനി മാരത്തോൺ സംഘടിപ്പിച്ചു.
സ്പോർട്സ് കേരള ഫൗണ്ടേഷനുമായി ചേർന്നാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. ബോള്‍ഗാട്ടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കണ്ടെയ്നര്‍ റോഡ് വഴി മുളവുകാട് വടക്ക് ഭാഗത്തേക്ക് അഞ്ച് കി. മീ. വരെയും തിരിച്ചും അഞ്ച് കി. മീ. (ആകെ 10 കി. മീ.) റൂട്ടിലാണ് മിനി മാരത്തോൺ നടന്നത്. .

മാരത്തോണിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കര്‍മ്മവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എല്‍സി ജോര്‍ജ് നിര്‍വഹിച്ചു. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍, സമ്മാനദാനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ , ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിക്കോളാസ് ഡിക്കോത്ത , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആര്‍ ജോണ്‍ ലൈസ സേവ്യര്‍, വാർഡ് മെമ്പർ ബിന്ദു അനില്‍കുമാര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം. എഫ് പോള്‍ , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അളക ബാബു എന്നിവര്‍ സംസാരിച്ചു. 52 പുരുഷന്മാരും 12 സ്ത്രീകളും ആണ് മാരത്തോണില്‍ പങ്കെടുത്തത്.

പുരുഷ വിഭാഗത്തില്‍ ബെഞ്ചമിന്‍ ബാബു. ഷിബിന്‍ ആന്റോ, ആദര്‍ശ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി . സ്ത്രീകളുടെ വിഭാഗത്തില്‍ അഞ്ചു മുരുകന്‍, ജോസ്റ്റോ ആന്റണി, കെ ആർ സരിത എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി .