ചികിത്സക്കിടെ അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രി ഡോക്ടര്‍ക്ക് ഏഴു വര്‍ഷം തടവ്. ശിക്ഷാ കാലാവധിക്കു ശേഷം നാടു കടത്തും. ഈജിപ്തുകാരനായ അനസ്തേഷ്യോളജിസ്റ്റിനാണ് ഏഴ് വര്‍ഷം കഠിന തടവ് കിട്ടിയത് .

കുവൈത്ത് ക്രിമിനല്‍ കോടതി ജഡ്ജി അല്‍-ദുവൈഹി മുബാറക് അല്‍-ദുവൈഹിയുടെതാണ് വിധി. ഓപ്പറേഷന്‍ തിയേറ്ററില്‍ വെച്ചും ആശുപ്രതിയില്‍നിന്ന് ഡിസ്ചാര്‍ച് ചെയ്ത ശേഷവും ഡോക്ടര്‍ മോശമായ പെരുമാറ്റം തുടര്‍ന്നുവെന്നായിരുന്നുകേസ്.
ഡോക്ടര്‍ കുറ്റം സമ്മതിച്ചത് നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിച്ചു. പ്രതിക്കെതിരെ അധികാര ദുര്‍വിനിയോഗവും ധാര്‍മിക മാനദണ്ഡങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ സ്ഥാനത്ത് നിന്ന് പിരിച്ചുവിടാനും കോടതി വിധിച്ചു.