ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് മുൻ‌തൂക്കം ;62 ശതമാനം വിജയ സാധ്യത.

ഇംഗ്ലണ്ടിലെ എഡ്ഗബസ്റ്റോണിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ -ഇംഗ്ലണ്ട് രണ്ടാം ക്രിക്കട്ട ടെസ്റ്റിന്റെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്നാം ദിവസം ഇന്ത്യക്ക് മുൻ‌തൂക്കം. 180 റണ്‍സിന്റെ നിര്‍ണായക ലീഡാണ് ഇന്ത്യ നേടിയത്.രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ ഇന്നലെ കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എടുത്തിട്ടുണ്ട്.അതോടെ ഇന്ത്യക്ക് മൊത്തം ലീഡ് 244 റൺസ്.ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 587 നു അവസാനിച്ചിരുന്നു.ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 407 റൺസാണ് നേടിയത്.

ഇംഗ്ലണ്ടിനു ഒന്നാം ഇന്നിങ്സിൽ 84 റണ്‍സ് ചേര്‍ക്കുന്നതിനിടെ 5 വിക്കറ്റുകള്‍ നഷ്ടമായിരുന്നു.അതോടെ പരുങ്ങിയ ഇംഗ്ലണ്ടിനെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹാരി ബ്രൂക്ക്- ജാമി സ്മിത്ത് സഖ്യം അവിശ്വസനീയമാം വിധം കരകയറ്റുകയായിരുന്നു. ഇരുവരും സെഞ്ച്വറി നേടുകയും ചെയ്‌തു .വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് 184 റണ്‍സുമായി പുറത്താകാതെ നിന്നു .പിന്തുണയ്ക്കാന്‍ ആളില്ലാതെ കന്നി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാകാത്ത ജാമി സ്മിത്തിനു സ്വപ്‌നമായി അവശേഷിപ്പിക്കേണ്ടി വന്നു. എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഇന്നിങ്‌സാണ് താരം എഡ്ജ്ബാസ്റ്റണില്‍ കളിച്ചത്. കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് 24കാരനായ ജാമി സ്മിത്ത് കുറിച്ചത്.ഹാരി ബ്രൂക്ക് 234 പന്തില്‍ 17 ഫോറും ഒരു സിക്‌സും സഹിതം 158 റണ്‍സും കണ്ടെത്തി

ഇന്ത്യന്‍ ബൗളര്‍മാരെ ഏറെനേരം വശംകെടുത്തി. ഈ കൂട്ടുകെട്ട് പൊളിച്ചതിനു പിന്നാലെ ശേഷിച്ച നാല് വിക്കറ്റുകള്‍ ഇന്ത്യ അതിവേഗം വീഴ്ത്തി.അങ്ങനെ ഇംഗ്ലണ്ടിനെ 407 റണ്‍സില്‍ പുറത്തായി .

ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജാണ് പോരാട്ടം ഏറ്റെടുത്തത്. ഒപ്പം ബുംറയുടെ പകരം പ്ലെയിങ് ഇലവനില്‍ എത്തിയ ആകാശ് ദീപും ചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ കൗണ്ടര്‍ അറ്റാക്ക് മൂന്നാം ദിനത്തില്‍ മൂന്നാം സെഷനില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. സിറാജ് ആറു വിക്കറ്റുകളും ആകാശ് ദീപ് നാലു വിക്കറ്റുകളും സ്വന്തമാക്കി.

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയതിനു പിന്നാലെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ആകാശ് ദീപ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചെങ്കില്‍ മൂന്നാം ദിനത്തില്‍ മുഹമ്മദ് സിറാജായിരുന്നു തുടരെ രണ്ട് പേരെ മടക്കി അവരെ വന്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടത്. 3 വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിന് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടാണ് ബ്രൂക്കും സ്മിത്തും ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.

ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ യശ്വസി ജയ്‌സ്വാളിന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.ജോഷ് ടോങ്കിനായിരുന്നു വിക്കറ്റ് .22 പന്തിൽ നിന്നും ആറു ബൗണ്ടറികളോടെ 28 റൺസ് എടുത്താണ് ജയ്‌സ്വാൾ പുറത്തായത്.ക്രീസിൽ കെ എൽ രാഹുൽ 38 പന്തുകളിൽ ആറു ബൗണ്ടറികളോടെ 28 റൺസും കരുൺ നായർ 18 പന്തുകളിൽ നിന്നും ഒരു ബൗണ്ടറിയോടെ ഏഴു റൺസും എടുത്ത് നിൽക്കുന്നു.

രണ്ടാം ടെസ്റ്റിൽ വിജയസാധ്യത വിദഗ്ദ്ധർ കണക്കാക്കുന്നത്.ഇന്ത്യക്കാണ്.62 ശതമാനം സാധ്യതകളാണ് പ്രവചിക്കുന്നത്.ഇംഗ്ലണ്ടിന്റെ വിജയ ശതമാനം 27 ആണ് .സമനില കേവലം 11 ശതമാനം മാത്രം.അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1 -0 ത്തിനു മുന്നിലാണ്.രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചാൽ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാവും.