“നായകൾക്ക് പേ വിഷ ബാധ ഉണ്ടോ എന്ന് അറിയാൻ നായ ചത്തതിനു ശേഷം ബ്രെയിൻ ടിഷ്യൂ എക്സാമിനേഷൻ നടത്തണമെന്ന മന്ത്രി എം.ബി രാജേഷിന്റെ പ്രസ്‌താവന ജനങ്ങളെയും നിയമത്തെയും കബളിപ്പിക്കുന്നുയെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ പറഞ്ഞു.

കേരളത്തിലെ തെരുവ് നായ പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ എടുത്ത പുതിയ നിലപാട് ജനങ്ങളെ വഞ്ചിക്കുന്നതും നിയമവിരുദ്ധവുമായ രീതിയിലുമാണ്. “റാബീസ് ബാധിച്ച നായകൾക്ക് ദയാവദം” എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ശാസ്ത്രീയമായി തെറ്റായതും നിയമത്തെയും ജനങ്ങളെയും വഞ്ചിക്കുന്നതുമാണ് .
“റാബീസ് എന്ന വൈറസ് രോഗം നായകൾക്ക് ജീവനോടെ പരിശോധന നടത്തി സ്ഥിരീകരിക്കാനാകില്ല. ചത്തതിന് ശേഷം തലച്ചോറിന്റെ ലാബ് പരിശോധനയിലൂടെയാണ് റാബീസ് സ്ഥിരീകരിക്കുന്നത്. ഇതിനുപുറമെ, “മൊബൈൽ ABC യൂണിറ്റ് ആരംഭിക്കുന്നു” എന്ന മന്ത്രിയുടെ പുതിയ പ്രഖ്യാപനം തന്നെ സർക്കാർ ഇതുവരെ നിയമപരമായി നിർബന്ധമായ ABC കേന്ദ്രങ്ങൾ പ്രാവർത്തികമാക്കിയിട്ടില്ലെന്ന എന്ന് തുറന്ന് സമ്മതിക്കലും കുറ്റസമ്മതം നടത്തലുമാണെന്ന് വിനോദ് മാത്യു വിൽസൺ വ്യക്തമാക്കി.
മന്ത്രിയുടെ പ്രസ്താവനകൾ സംസ്ഥാന സർക്കാരിനു ഈ വിഷയത്തിലുള്ള അലംഭാവം തുറന്നു കാണിക്കുന്നതാണ്. കൃത്യമായി എബിസി പദ്ധതി നടപ്പിലാക്കാത്ത സംസ്ഥാന സർക്കാർ ഉത്തരവാദിത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ ഉള്ള ശ്രമം ആണ് കേന്ദ്രം നിയമം ഇളവ് ചെയ്യണം എന്ന് പറയുന്നത് വഴി ശ്രമിക്കുന്നത് എന്ന് ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡണ്ട് വിനോദ് മാത്യു വിൽസൺ ചൂണ്ടിക്കാട്ടി.
