ആർബിട്രേഷൻ നിയമത്തിലെ കേന്ദ്ര സർക്കാരിൻറെ ഭേദഗതി ഫാക്ട്-ന് കെണി

കൊച്ചി: കേന്ദ്ര സർക്കാർ 2024 ജൂൺ മാസത്തിൽ ആർബിട്രേഷൻ ട്രിബ്യുണൽ നിയമത്തിൽ പുതിയ നിർദേശങ്ങൾ അടങ്ങുന്ന സർക്കുലർ പുറത്തിറക്കി. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാവർക്കും ബാധകമാകുന്ന പുതിയ നിയമം ഫാക്ട് നെ സംബന്ധിച്ചിടത്തോളം ദൂരവ്യാപകമായ വിപത്തുകൾ നിറഞ്ഞതാണ്.

സ്ഥാപനങ്ങൾ ഏത് മേഖലയിൽ പ്രവർത്തിക്കുന്നതായാലും കരാറിൽ ഏർപെടുന്നതു മുതൽ അവസാനിപ്പിക്കുന്നതിൽ വരെ അതീവ ശുഷ്കാന്തിയോടെ പ്രവർത്തിച്ചില്ലയെങ്കിൽ സ്ഥാപനങ്ങൾ മാത്രമല്ല അതിൻറെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ വരെ നിയമത്തിൻറെ കണ്ണിയിൽ കുരുങ്ങും എന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത് .

നാഗാലാൻഡ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസ് നിർമ്മാണവുമായി ബന്ധപ്പെട്ടു എൻ ഐ ടി അധികൃതരും ഫാക്ട് -ഫെഡോ യുമായി നിലവിൽ വന്ന കരാർ യുക്തിസഹമോ നിയമത്തിൻറെ കണ്ണിൽ സുതാര്യമായതോ ഒന്നല്ല. ഫെഡോ കോമേഴ്സൽ വിഭാഗം എൻ ഐ ടി അധികൃതർക്ക് ദർഘാസായി സമർപ്പിച്ചിരുന്നത് 11.2 ശതമാനം പ്രൊജക്റ്റ് ഫീസായിരുന്നു. എന്നാൽ ഫെഡോയുടെ ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പുകൾ അവഗണിച്ചുകൊണ്ടും, ഫാക്ട് ഈ കരാർ 4.9 ശതമാനത്തിനു ഏറ്റെടുത്തു, അതും കൊച്ചിയിൽ നിന്ന് നാലായിരം കിലോ മീറ്ററുകൾക്ക് അപ്പുറം പരിസ്ഥിതി ദുർബല മേഖലയെന്ന നിലയിലും നാഗകലാപകാരികളുടെ വിഘടന വാദ രാഷ്ട്രീയം കൊണ്ടും ഏറെ അസ്വാസ്ഥമായിരുന്ന ഒരു സ്ഥലത്ത്. മുൻ സി എം ഡി ഡൽഹിയിലെ ഹിന്ദുസ്ഥാൻ പ്രീ ഫാബിൻറെ സി എം ഡിയായിരുന്ന വേളയിൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന നാഗാലാൻഡ് എൻ ഐ ടി പ്രൊജക്റ്റ് അദ്ദേഹം തുടർന്ന് ഫാക്ട് സിഎംഡി യായി സ്ഥാനമേറ്റപ്പോൾ ഫെഡോയുടെ തലയിൽ വയ്ക്കുകയായിരുന്നു എന്ന് കരുതാം.

പ്രൊജക്റ്റ് സൈറ്റിലേക്ക് അനഭിമതരായ ഉദ്യോഗസ്ഥരെ മനപ്പൂർവമായി ട്രാൻസ്ഫെർ ചെയ്തു പീഡിപ്പിക്കുകയായിരുന്നു എന്നും ആരോപണം ഉണ്ട്. സ്വന്തം സഹപ്രവർത്തകരെ പീഡിപ്പിക്കാൻ കഴിയുന്ന തരത്തിൽ എഛ് ആർ വിഭാഗത്തെയും അതിൻറെ കിഴിലുള്ള ലീഗൽ വിഭാഗത്തെയും മാറ്റിയെടുക്കാൻ കഴിഞ്ഞത് കാര്യങ്ങൾ എളുപ്പമാക്കി. പലരും ശിക്ഷാനടപടികളുടെ ഭാഗമായി കോടതികളിലും ചിലർ അഭിമാനം തകരാറിലാവാതിരിക്കാൻ രാജിവെച്ചു പോകുകയും ചെയ്തു.

പലപ്പോഴും പ്രോജെക്ടിൽ കുഴപ്പങ്ങൾ ഉണ്ടായെങ്കിലും ഇരുപത്തിയൊന്ന് മാസത്തിൽ നിന്നും അൻപതിനാല് മാസത്തിലേക്ക് നീണ്ടുപോയെങ്കിലും എം പി ഖൈത്താൻ കമ്പനിക്ക് നിർദിഷ്ട ജോലി പൂർത്തിയാക്കാൻ കഴിഞ്ഞു. അപ്പോഴേക്കും സിബിഐ റൈഡിലൂടെ ജിപ്സം അഴിമതിപുറത്തുവരികയും രാസവളം മന്ത്രാലയം നടപടികളുടെ ഭാഗമായി സി എം ഡി ശ്രീവാസ്തവയ്ക്കു ഫാക്ട് വിട്ടു പോകേണ്ടി വന്നു .

എം പി ഖൈത്താൻ കമ്പനിക്ക് നിയമാനുസൃതം കൊടുക്കേണ്ടിയിരുന്ന തുകയിൽ നിന്ന് ആറുകോടി എഴുപതുലക്ഷം രൂപ പിടിച്ചുവച്ചു. കരാർ ലംഘനം ആരോപിച്ചുകൊണ്ട് ആർബിട്രേഷൻ ട്രിബ്യുണലിൽ സമർപ്പിച്ച പരാതിയിൽ എം പി ഖൈത്താന് ഒരു മാസത്തിനകത്തു നഷ്ടപരിഹാരമായി പന്ത്രണ്ടുകോടി എഴുപതുലക്ഷം രൂപ രൂപ കൊടുക്കണമെന്നു വിധിവരുകയും, സമയനിഷ്ട്ഠ പാലിക്കാൻ വൈകിയാൽ പന്ത്രണ്ടുശതമാനം പലിശയോടുകൂടി തുടർന്ന് കൊടുക്കേണ്ടിവരുമെന്ന വിധി പ്രസ്താവം അക്ഷരാർത്ഥത്തിൽ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയിരിക്കുകയാണ് .

ഉയർന്ന കോടതിയിൽ ഒരു വ്യവഹാരം കൊടുത്തു താൽക്കാലികമായി തടയിടാനുള്ള അവസരമാണ് കേന്ദ്ര സർക്കാർ ഫൈനാൻസ് മന്ത്രാലയം നിഷേധിച്ചിരിക്കുന്നത് . ഈ ഓർഡർ പ്രകാരം നിയമപരമായി ഈ കേസ് നിലനിൽക്കാനും വിജയിക്കാനും സാധ്യതയില്ലായെങ്കിൽ ആ വഴിക്ക് തുനിയരുതെന്നാണ് കേന്ദ്രസർക്കാർ നിഷ്കർഷിച്ചിരിക്കുന്നതു . ട്രിബ്യുണൽ വിധി പ്രകാരം നഷ്ട്ട പരിഹാര തുക എം പി ഖൈത്താൻ കമ്പനി ക്ക്കൊടുക്കാതിരിക്കാൻ തൽക്കാലം ഫാക്ട് ന് മുന്നിൽ മറ്റുവഴികളില്ല . മാത്രമല്ല കമ്പനി കൊടുക്കുന്ന പണം ഈ പ്രോജെക്ടിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്ന് ഒരു സിവിൽ കേസിലൂടെ പിഴയടക്കം ഈടാക്കാനുള്ള നിയമവും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാണ്.

ഉണ്ണികൃഷ്ണൻ