റീപോളിംഗ് നടന്ന ബംഗാളിലെ മണ്ഡലത്തിൽ ബിജെപിക്ക് വൻ ജയം; രണ്ടാം സ്ഥാനത്ത് സിപിഎം; തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്ത്

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളില്‍ റീപോളിംഗ് നടന്ന ഫല്‍ത്ത നിയമസഭാ മണ്ഡലത്തില്‍ തൃണമൂൽ കോൺഗ്രസിനെ (TMC) ഞെട്ടിച്ച് ഭരണകക്ഷിയായ ബിജെപിയുടെ വൻ മുന്നേറ്റം. ഒരു കാലത്ത് തൃണമൂലിന്റെ ഉരുക്കുകോട്ടയായിരുന്ന ഫാൽറ്റയിൽ ബിജെപി സ്ഥാനാർത്ഥി ദേബാങ്ഷു പാണ്ട ഒരു ലക്ഷത്തി ഒമ്പതിനായിരത്തി ഇരുപത്തി ഒന്ന്(1,09,021) വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ത്രണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്താണ് .

രണ്ടാം സ്ഥാനത്ത് സിപിഎമ്മിന്റെ ശംഭു നാഥ് കുർമി ആണ്. അദ്ദേഹത്തിന്കിട്ടിയത് 40645 വോട്ടുകളാണ്. മൂന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അബ്ദുർ റസാക്ക് മൊല്ലയ്ക്ക് 10084 വോട്ടുകളാണ്. അതേസമയം കഴിഞ്ഞ തെരെഞ്ഞെടുപ്പുകളിൽ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്ന തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കേവലം 7783 വോട്ടുകൾ മാത്രമാണ്. ബംഗാളില്‍ തൃണമൂൽ കോൺഗ്രസിനു പകരം സിപിഎം വീണ്ടും ശക്തിപ്പെടാൻ സാധ്യത തെളിയുന്നു.