നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവുമായി വന്‍ സമ്മര്‍ദ്ദമുയര്‍ത്തി നിന്ന കെ സുധാകരന് എംപിയുടെ മോഹം വിഫലമായി. കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങാനിരിക്കെ സുധാകരന്റെ പേരില്ല എന്ന സൂചനകളാണ് വരുന്നത്. ഇതോടെ സുധാകരന് കണ്ണൂരില്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്.

ഇനി സുധാകരൻ എന്ത് ചെയ്യും .പുതിയ പാർട്ടി പ്രഖ്യാപിച്ച് കോൺഗ്രസിനെ പിളർത്തി എൻ ഡി എ യിലെ ഘടകക്ഷിയാകുമോ ? അതോ സ്വതന്ത്ര സ്ഥാനാർത്ഥിയായി കണ്ണൂരിൽ മത്സരിക്കുമോ ?
കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ ഈഴവ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഇല്ലെന്ന് വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്.കെ സുധാകരൻ ,അടൂർ പ്രകാശ് ,മുല്ലപ്പള്ളി രാമചന്ദ്രൻ ,വി എം സുധീരൻ ,അജയ് തറയിൽ എന്നിവരാണ് കോൺഗ്രസിലെ പ്രധാനപ്പെട്ട ഈഴവ മുഖങ്ങൾ .അവർക്ക് സീറ്റുകൾ നൽകിയിട്ടില്ല.വി എം സുധീരനും കെ ബാബുവും സ്വയം മാറി നിൽക്കുന്നവരാണ്.കേരളത്തിൽ ജനസംഖ്യാനുപാതിക പരിഗണന ഈഴവ സമുദായത്തിന് നൽകിയിട്ടില്ല എന്ന വികാരം ശക്തമാണ് .

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് സുധാകരനെ തഴഞ്ഞ് നേരത്തെ തീരുമാനിച്ച പട്ടികയുമായി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് എടുത്തത്. സുധാകരന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ടെന്ന തീരുമാനമാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത് എന്നു വ്യക്തം.
നേരത്തെ സുധാകരന്റെ സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയതായി സൂചനകളുണ്ടായിരുന്നു. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ സുധാകരന്റെ പേരില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍, കെ സുധാകരന് ഇളവു നല്കാന് ഹൈക്കമാന്‍ഡ് തീരുമാനിച്ചെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്തകള്‍.

എന്നാല്‍ സുധാകരനെ മത്സരിപ്പിക്കരുതെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന് എടുത്തത്. സുധാകരനു മാത്രം ഇളവ് നല്‍കുന്നതിനെതിരെ മറ്റ് എംപിമാരും രംഗത്തു വന്നതോടെയാണ് അദ്ദേഹത്തിന്റെ വഴിയടഞ്ഞത്.

കെ സുധാകരന് സീറ്റ് നൽകിയാൽ അദ്ദേഹം ജയിക്കുകയും അദ്ദേഹം മുഖ്യമന്ത്രിയാകാൻ അവകാശവാദം ഉന്നയിക്കുകയും ചെയ്യും .അതുകൊണ്ട് മുഖ്യമന്ത്രിയാകാൻ ശ്രമം നടത്തുന്നവർ മുളയിലെ സുധാകരനെ ഒഴിവാക്കി.ആർ ശങ്കറിന് ശേഷം കോൺഗ്രസിൽ നിന്നും ഈഴവ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.അതേസമയം സിപിഎമ്മിൽ നിന്നും വി എസ അച്യുതാനന്ദൻ ,പിണറായി വിജയൻ മുഖ്യമന്ത്രിമാരായിട്ടുണ്ട് .കെ സുധാകരന്റെ ലക്ഷ്യം അധികാരം കിട്ടിയാൽ മുഖ്യമന്ത്രിയാകുകയാണ് .
