എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയ്ക്ക് സീറ്റ് ;സ്‌പീക്കർ എ എൻ ഷംസീർ പുറത്ത്

സ്പീക്കർ ഷംസീർ പുറത്ത് ;എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയും എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദുവും അകത്ത് .സിയറിംഗ് എം എൽ എ മാരിൽ സീറ്റ് നിഷേധിക്കപ്പെട്ട വ്യക്തി എ എൻ ഷംസീർ ആണ് .മറ്റൊരാൾ ഉടുമ്പൻചോല എംഎൽഎ എം എം മണിയാണ് .

സ്പീക്കർ ഷംസീറിനു പകരം കാരായി രാജനാണ് സീറ്റ് നൽകിയത് .മറ്റൊരു പ്രത്യേകത ആലപ്പുഴയിലെ ലോകസഭംഗമായിരുന്ന എം എം ആരീഫിനെ ആലുവയിൽ സ്ഥാനാർഥിയാക്കിയതാണ് .കോൺഗ്രസിന്റെ ഉറച്ച കോട്ടയായ ആലുവയിൽ എം എം ആരീഫിനെ നിർത്തി മണ്ഡലം പിടിച്ചെടുക്കുകയാണ് ലക്‌ഷ്യം .

എന്തുകൊണ്ടാണ് ഷംസീറിനു ഇത്തവണ സീറ്റ് നിഷേധിച്ചത്.? തലശ്ശേരി നിയമസഭ മണ്ഡലത്തിൽ രണ്ടു തവണ എംഎൽഎയായത് കോടിയേരി ബാലകൃഷ്ണനനായിരുന്നു .2016 ലും 2021 ലും ഷംസീർ ആണ് തലശ്ശേരിയിൽ നിന്നും ജയിച്ചത്.രണ്ടിൽ കൂടുതൽ തവണ മത്സരിക്കണമെങ്കിൽ പാർട്ടി ഇളവ് നൽകണം.മിക്കവാറും നേതാക്കൾക്കും ഇളവ് നൽകിയപ്പോൾ ഷംസീറിനു എന്തുകൊണ്ട് നൽകിയില്ല.അദ്ദേഹം മികച്ച എംഎൽഎയും സ്‌പീക്കറുമായിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.എന്നിട്ടും സീറ്റ് നിഷേധിച്ചു .ഇത് തലശ്ശേരി മണ്ഡലത്തിൽ എൽഡിഎഫ് വിരുദ്ധ വികാരം ഉണ്ടാക്കാൻ സാധ്യതയുണ്ട്.