കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേരള നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആണ് സിപിഎം സ്ഥാനാർത്ഥി പട്ടിക വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. ഒരു പൊതുസ്വതന്ത്രൻ ഉൾപ്പെടെ 86 സീറ്റിൽ സിപിഎം മത്സരിക്കും.
കേരളത്തിൽ ഏപ്രിൽ 9 നാണ് വോട്ടെടുപ്പ്. മേയ് നാലിനാണ് വോട്ടെണ്ണൽ. അസം, പുതുച്ചേരി എന്നിവിടങ്ങളിലും വോട്ടെടുപ്പ് ഏപ്രിൽ 9നാണ്.തമിഴ്നാട് ,ബംഗാൾ എന്നിവിടങ്ങളിൽ ഏപ്രിൽ 23 നാണ് വോട്ടെടുപ്പ് .എല്ലായിടങ്ങളിലും വോട്ടെണ്ണൽ മേയ് നാലിനാണ്

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 56 എംഎൽഎമാരാണ് ഇത്തവണ ഇറങ്ങുന്നത്. പിബിയിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ധർമ്മടത്തുനിന്നാണ് പിണറായി വിജയൻ ജനവിധി തേടുന്നത്.
സിപിഎം സ്ഥാനാര്ത്ഥി പട്ടിക
- മഞ്ചേശ്വരം – കെ.ആര് ജയാനന്ദ
- ഉദുമ – അഡ്വ. സി.എച്ച്. കുഞ്ഞമ്പു
- തൃക്കരിപ്പൂർ – ഡോ. വി.പി.പി. മുസ്തഫ
- പയ്യന്നൂർ – ടി.ഐ. മധുസൂദനൻ
- തളിപ്പറമ്പ് – പി.കെ. ശ്യാമള
- അഴീക്കോട് – കെ.വി. സുമേഷ്
- കല്ല്യാശ്ശേരി – എം. വിജിൻ
- ധർമ്മടം – പിണറായി വിജയൻ
- മട്ടന്നൂർ – വി.കെ. സനോജ്
- പേരാവൂർ – കെ.കെ. ശൈലജ
- തലശ്ശേരി – കാരായി രാജൻ
- മാനന്തവാടി – ഒ.ആർ. കേളു
- സുൽത്താൻബത്തേരി – എം.എസ്. വിശ്വനാഥൻ
- കുറ്റിയാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
- പേരാമ്പ്ര – ടി.പി രാമകൃഷ്ണൻ
- ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിൻദേവ്
- കൊയിലാണ്ടി – കെ ദാസൻ
- കോഴിക്കോട് നോർത്ത് – തോട്ടത്തിൽ രവീന്ദ്രൻ
- ബേപ്പൂർ – പി.എ മുഹമ്മദ് റിയാസ്
- തിരുവമ്പാടി – ലിന്റോ ജോസഫ്
- പൊന്നാനി – അഡ്വ. എം.കെ സക്കീർ
- വണ്ടൂർ – ഡോ. കെ.കെ ദാമോദരൻ മാസ്റ്റർ
- പെരിന്തൽമണ്ണ – വി.പി മുഹമ്മദ് ഹനീഫ
- മങ്കട – എം.പി അലവി
- തൃത്താല – എം.ബി രാജേഷ്
- തരൂർ – പി.പി സുമോദ്
- ആലത്തൂർ – ടി.എം ശശി
- നെന്മാറ – കെ പ്രേമൻ
- ഷൊർണ്ണൂർ – പി മമ്മിക്കുട്ടി
- ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാർ
- കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
- മലമ്പുഴ – എ പ്രഭാകരൻ
- കുന്നംകുളം – എ.സി മൊയ്തീൻ
- ചേലക്കര – യു.ആർ പ്രദീപ്
- മണലൂർ – പ്രൊഫ: സി രവീന്ദ്രനാഥ്
- ഗുരുവായൂർ – എൻ.കെ അക്ബർ
- പുതുക്കാട് – കെ.കെ രാമചന്ദ്രൻ
- ഇരിങ്ങാലക്കുട – ഡോ. ആർ ബിന്ദു
- വടക്കാഞ്ചേരി – സേവ്യർ ചിറ്റിലപ്പള്ളി
- അങ്കമാലി – സാജു പോൾ
- ആലുവ – അഡ്വ. എ.എം ആരിഫ്
- കുന്നത്തുനാട് – പി.വി ശ്രീനിജിൻ
- വൈപ്പിൻ – അഡ്വ. എം.ബി ഷൈനി
- കളമശ്ശേരി – പി രാജീവ്
- തൃക്കാക്കര – അഡ്വ. പുഷ്പാദാസ്
- കൊച്ചി – കെ.ജെ മാക്സി
- തൃപ്പൂണിത്തുറ – കെ.എൻ ഉണ്ണികൃഷ്ണൻ
- കോതമംഗലം – ആന്റണി ജോൺ
- ഉടുമ്പൻചോല – കെ.കെ ജയചന്ദ്രൻ
- ദേവികുളം – അഡ്വ. എ രാജ
- ഏറ്റുമാനൂർ – വി.എൻ വാസവൻ
- കോട്ടയം – അഡ്വ. കെ അനിൽകുമാർ
- പുതുപ്പള്ളി – കെ.എം രാധാകൃഷ്ണൻ
- അരൂർ – ദലീമ
- ആലപ്പുഴ – പി.പി ചിത്തരഞ്ജൻ
- അമ്പലപ്പുഴ – എച്ച് സലാം
- കായംകുളം – അഡ്വ. യു പ്രതിഭ
- ചെങ്ങന്നൂർ – സജി ചെറിയാൻ
- മാവേലിക്കര – എം.എസ് അരുൺ കുമാർ
- ആറന്മുള – വീണാ ജോർജ്ജ്
- കോന്നി – അഡ്വ. കെ.യു ജനീഷ്കുമാർ
- കൊട്ടാരക്കര – കെ.എൻ ബാലഗോപാൽ
- കുണ്ടറ – എസ്.എൽ സജികുമാർ
- ഇരവിപുരം – എം നൗഷാദ്
- കൊല്ലം – എസ് ജയമോഹൻ
- വർക്കല – അഡ്വ. വി ജോയി
- ആറ്റിങ്ങൽ – ഒ.എസ് അംബിക
- വാമനപുരം – അഡ്വ. ഡി.കെ മുരളി
- കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
- വട്ടിയൂർക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
- നേമം – വി ശിവൻകുട്ടി
- കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
- അരുവിക്കര – അഡ്വ. ജി സ്റ്റീഫൻ
- നെയ്യാറ്റിൻകര – കെ ആൻസലൻ
- പാറശ്ശാല – സി.കെ ഹരീന്ദ്രൻ

സിപിഐ സ്ഥാനാർഥികൾ
കാസർകോട്
ഗോവിന്ദൻ പള്ളിക്കാപ്പിൽ (കാഞ്ഞങ്ങാട്)
കോഴിക്കോട്
അഡ്വ. പി. വസന്തം (നാദാപുരം)
മലപ്പുറം
അജിത് കൊളാടി (തിരൂരങ്ങാടി)
ഷഫീർ കിഴിശ്ശേരി (ഏറനാട്)
എം. മുസ്തഫ (മഞ്ചേരി)
പാലക്കാട്
മുഹമ്മദ് മുഹസിൻ (പട്ടാമ്പി)
അബൂബക്കർ മൻസിൽ (മണ്ണാർക്കാട്)
തൃശ്ശൂർ
ആലങ്കോട് ലീലാകൃഷ്ണൻ (തൃശ്ശൂർ)
കെ. രാജൻ (ഒല്ലൂർ)
ഗീതാ ഗോപി (നാട്ടിക)
കെ.കെ. വത്സരാജ് (കൈപ്പമംഗലം)
വി.ആർ. സുനിൽ (കൊടുങ്ങല്ലൂർ)
ഇടുക്കി
കെ. സലിംകുമാർ (പീരുമേട്)
കോട്ടയം
പി. പ്രദീപ് (വൈക്കം)
പത്തനംതിട്ട
പ്രജി ശശിധരൻ (അടൂർ)
എറണാകുളം
ഇ.ടി. ടൈസൺ (പറവൂർ)
എൻ. അരുൺ (മൂവാറ്റുപുഴ)
ആലപ്പുഴ
പി. പ്രസാദ് (ചേർത്തല)
ടി.ടി. ജിസ്മോൻ (ഹരിപ്പാട്)
കൊല്ലം
എം.എസ്. താര (കരുനാഗപ്പള്ളി)
ആർ. രാജേന്ദ്രൻ (ചാത്തന്നൂർ)
ജെ. ചിഞ്ചുറാണി (ചടയമംഗലം)
അജയ പ്രസാദ് (പുനലൂർ)
തിരുവനന്തപുരം
മനോജ് എടമന (ചിറയിൻകീഴ്)
ജി.ആർ. അനിൽ (നെടുമങ്ങാട്)
