നിങ്ങൾക്ക് അർഹത ഉണ്ടായിട്ടും, ലഭിക്കേണ്ട സർക്കാർ സേവനം തരാതിരിക്കുകയോ വച്ചു താമസിപ്പിക്കുകയോചെയ്യുന്നത് കൈക്കൂലിയിലേക്കുള്ള യഥാർത്ഥ സൂചനയാണ്.
ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെടുകയാണെങ്കിൽ നിങ്ങളുടെ മുഖത്തോ വാചകത്തിലോ യാതൊരുവിധത്തിലും അസംതൃപ്തി പ്രകടമാക്കരുത്. അദ്ദേഹം ആവശ്യപ്പെടുന്ന തുക, പറയുന്ന സ്ഥലത്തെ എത്തിച്ചു കൊടുക്കാമെന്ന് സമ്മതിക്കുക. ഈ വിവരം കൃത്യമായി വിജിലൻസിന്റെ
1064, 8592900900, 9447789100 എന്ന നമ്പറുകളിൽ അറിയിക്കാം.

ഓർക്കുക.. അഴിമതിയെക്കുറിച്ച് വിജിലൻസിൽ അറിയിച്ചത് കൊണ്ട് നിങ്ങൾക്ക് അർഹമായ സേവനം ഒരിക്കലും ലഭിക്കാതിരിക്കില്ല. മാത്രവുമല്ല തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷമാണ് വിജിലൻസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുക. സത്യസന്ധരായ സൗഹാർദ്ദപരമായി പെരുമാറുന്ന ഒരു വിഭാഗമാണ് വിജിലൻസ്.

Prevention of Corruption Act, 1988 (PC Act) പ്രകാരം
നിരന്തരമായി കൈക്കൂലി വാങ്ങുന്നു (habitual acceptance) എന്ന കുറ്റത്തിന് ശിക്ഷിക്കുന്നതിന്, കൃത്യമായ തിയതികളും ശക്തമായ വാചകമൊഴികളും (oral evidence) ആവശ്യമാണ്. കൈക്കൂലി പണം കണ്ടെടുക്കുന്നത് നിർബന്ധമല്ലെങ്കിൽപോലും , അങ്ങനെ കണ്ടെടുക്കുകയാണെങ്കിൽ അത് കൈക്കൂലി ആരോപണം വൃത്തിയായി തെളിയിക്കുവാൻ സാധിക്കും. അതായത് കേസിൽ പ്രതി ശിക്ഷിക്കപ്പെടും.

എന്നാൽ, പണം കണ്ടെടുക്കാതിരിക്കുകയും സാക്ഷിമൊഴികൾ അവ്യക്തമായിരിക്കുകയും ചെയ്താൽ (vague testimonies) ചെയ്താൽ, പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം (benefit of doubt) ലഭിക്കുവാൻ അർഹതയുണ്ടെന്നും ഓർക്കുക.
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075

