വാട്ടര്‍ പ്യൂരിഫയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഒഴിവാക്കി സാധാരണ ജനങ്ങള്‍ക്ക് പ്രാപ്യമായ രീതിയില്‍ വില ഏകീകരണം നടത്തണമെന്ന് വാട്ടേഴ്സ് കേരള കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അംഗീകൃത ലൈസന്‍സ് ഉള്ള ഡീലര്‍മാര്‍ക്ക് സര്‍ക്കാരിന്റെ സഹായത്തോടെ പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്കി വിപണിയില്‍ ശാസ്ത്രീയത ഉറപ്പാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മാണിക്കോത്ത് ഗ്രീന്‍ ഷോപ്പിയുടെ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജലശുദ്ധീകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
സമ്മേളനത്തിന് ആഷിക് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. നാസര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുരേഷ് വി. ചെല്ലം ഇടുക്കി ഉദ്ഘാടനം നിര്‍വഹിച്ചു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ശക്തിപ്പെടുത്തല്‍, ജലശുദ്ധീകരണ ഉല്‍പ്പന്നങ്ങള്‍ക്ക് ജി.എസ്.ടി ഒഴിവാക്കുന്നതിനുള്ള നടപടി, വില ഏകീകരണം, ആശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്നവരെ സംഘടനയിലേക്ക് ഉള്‍പ്പെടുത്തല്‍, ജില്ലാ കമ്മിറ്റി പുനസംഘടന എന്നീ വിഷയങ്ങള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച നടന്നു.
സി.കെ. നാസര്‍, ആശിക്, സുധേഷ് പി.ടി, അബ്ദുള്‍ നിസാര്‍, രാജീവന്, നിസാം എം.എ, ഉദയകുമാര്‍, സജിത്, സുരേഷ് ചെല്ലം, മുനീബ്, ജിയോ ജോര്‍ജ്, രാജേഷ്, കിഷോര്‍, വെങ്കിടേഷ്, മുനീര്‍, പ്രിയേഷ് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.കെ. നാസര്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ആശിക്കിനെ ജില്ലാ പ്രസിഡന്റായും, രാജീവന്, അബ്ദുള്‍ നിസാര്‍ എന്നിവരെ ജില്ലാ വൈസ് പ്രസിഡന്റുമാരായും, നിസാം എം.എയെ ജില്ലാ സെക്രട്ടറിയായും, മുനീബ്, ഉദയകുമാര്‍ എന്നിവരെ ജില്ലാ ജോയിന്റ് സെക്രട്ടറിമാരായും, സുധീഷിനെ ജില്ലാ ട്രഷററായും തെരഞ്ഞെടുത്തു. സജിത്, ജിയോ ജോര്‍ജ് എന്നിവര്‍ സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായും, രാജേഷ്, കിഷോര്‍, വെങ്കിടേഷ്, മുനീര്‍, പ്രിയേഷ് എന്നിവര്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

