ഓച്ഛാനിച്ചു നില്‍ക്കാനോ, കുട പിടിക്കാനോ തയ്യാറായിട്ടില്ലെന്ന് പി കെ ശശി ;ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം.

ഓച്ഛാനിച്ചു നില്‍ക്കാനോ, കുട പിടിക്കാനോ തയ്യാറായിട്ടില്ലെന്ന് പി കെ ശശി ;ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം.

പുറത്താക്കിയതില്‍ വിഷമമുണ്ട്. എന്നാല്‍ പോരാട്ടം തുടരുമെന്നും പി കെ ശശി.തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. സുരേഷ് ബാബുവിന് തന്നോട് വ്യക്തിപരമായ പ്രശ്‌നമാണ്. ആരോപണങ്ങള്‍ തെളിയിക്കാനുള്ള സുരേഷ് ബാബുവിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും പി കെ ശശി പറഞ്ഞു.

പുറത്താക്കുക എന്നത് പാര്‍ട്ടിക്ക് അകത്തെ പ്രശ്‌നം പരിഹരിക്കുന്നതിനു പകരം എളുപ്പത്തില്‍ രക്ഷപ്പെടാനുള്ള മാര്‍ഗം തേടലാണെന്ന് പി കെ ശശി. ഒരാളെ പുറത്താക്കിയതുകൊണ്ട് അവരൊന്നും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരിക്കലും പരിഹാരം ഉണ്ടാകില്ല. താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് പാര്‍ട്ടി അറിഞ്ഞു നല്‍കിയ സ്ഥാനമാനങ്ങളാണ് തനിക്ക് ലഭിച്ചത്. അല്ലാതെ ഇവന്റെയൊന്നും സൗജന്യമല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ വിമര്‍ശനത്തിന് മറുപടിയായി പി കെ ശശി പറഞ്ഞു.

സുരേഷ് ബാബു ഒന്നിനും പറ്റാത്ത ഒരാളാണെന്ന് കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കണ്ടില്ലേ. ഇനി കാണാന്‍ പോകുന്നതേയുള്ളൂ. ഏതെങ്കിലും നേതാവിന്റെ പെട്ടിയെടുക്കാനോ, പിന്നാലെ പോകാനോ, ഓച്ഛാനിച്ചു നില്‍ക്കാനോ, കുട പിടിക്കാനോ പി കെ ശശി ആയുസ്സില്‍ ഇതുവരെ തയ്യാറായിട്ടില്ല. ശശി മരിക്കുന്നതുവരെ അതിനു തയ്യാറാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നീക്കം. സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. മെമ്പർഷിപ് പുതുക്കണമെന്നും ആവശ്യപ്പെട്ടു.

പരി​ഗണിക്കണ്ടതില്ല എന്ന എംവി ​ഗോവിന്ദന്റെ വാർത്തസമ്മേളനത്തിലെ മറുപടിയും പിന്നാലെയുള്ള ചിരിയുമാണ് സുധാകരനെ ചൊടിപ്പിച്ചത്. തുടർന്നാണ് പാർട്ടി അം​ഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ എടുത്തത്. എന്നാൽ, സുധാകരനെ അനുനയിപ്പിക്കാനുള്ള നീക്കം നടത്തുകയാണ് നിലവിൽ സിപിഎം. എംവി ​ഗോവിന്ദൻ ജി സുധാകരനെ നേരിട്ട് ഫോണിൽ വിളിച്ച് സംസാരിക്കുകയും ചെയ്തു. താൻ പരിഹസിച്ചതല്ലെന്നും മാധ്യമപ്രവർത്തകർ തെറ്റായി പ്രചരിപ്പിക്കുകയാണെന്നും എംവി ഗോവിന്ദൻ സുധാകരനെ ധരിപ്പിച്ചു.

മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പാർട്ടി അം​ഗത്വം പുതുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ജി സുധാകരൻ മെമ്പർഷിപ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിക്കുകയാണ് ചെയ്തത്.