ഇന്‍സ്റ്റഗ്രാമില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് നരേന്ദ്രമോദി;ട്രംപിനെ പിന്നിലാക്കി.ഇനി പിഴ ചുങ്കം ചുമത്തുമോ ?

ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്‍സ്റ്റഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് ഉള്ള ആദ്യത്തെ ലോക നേതാവും രാഷ്ട്രീയക്കാരനും എന്ന നേട്ടമാണ് മോദി കൈവരിച്ചത്.

മോദി 2014ലാണ് ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്നത്. കഴിഞ്ഞ ദശകത്തില്‍ ആഗോള നേതാക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്ന ഡിജിറ്റല്‍ ഇടങ്ങളിലൊന്നായി അദ്ദേഹത്തിന്റെ അക്കൗണ്ട് പരിണമിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനേക്കാള്‍ ഇരട്ടിയിലധികം ഫോളോവേഴ്സ് ആണ് മോദിക്കുള്ളത്. 4.32 കോടി ഫോളോവേഴ്സാണ് ട്രംപിനുള്ളത്.

ട്രംപിന് തൊട്ടുതാഴെയുള്ള അടുത്ത അഞ്ച് പ്രധാന ലോക നേതാക്കളുടെ സംയുക്ത ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോഴും മോദിയെ ഫോളോ ചെയ്യുന്നവരേക്കാള്‍ കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയ്ക്ക് 1.5 കോടി ഫോളോവേഴ്സും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്ക്ക് 1.44 കോടി ഫോളോവേഴ്സും തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന് 1.16 കോടി ഫോളോവേഴ്സും അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിക്ക് 64 ലക്ഷം ഫോളോവേഴ്സുമാണ് ഉള്ളത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇൻസ്റ്റഗ്രാമിൽ പിന്നിലാക്കിയതോടെ ഇന്ത്യക്ക് പിഴ ചുങ്കം ചുമത്തുമോ ?