പിണറായി വിജയനുമായി മോഹൻ ലാൽ നടത്തിയ അഭിമുഖം തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുറത്തു വിടാൻ സാധ്യത.

നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകുന്ന വിസ്മയമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തുന്ന അഭിമുഖം അഭിമുഖത്തിന്റെ ടീസര്‍ വൻ ഹിറ്റായിട്ടുണ്ട്.

ടീസർ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ പുറത്ത് വിട്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് വീഡിയോ ചിത്രീകരിച്ചത്. 1.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നത്. കണ്ടും മിണ്ടിയും ഇരുവര്‍, ജനങ്ങള്‍ നെഞ്ചിലേറ്റിയ, ജനങ്ങളെ നെഞ്ചിലേറ്റിയ രണ്ടുപേര്‍ എന്നാണ് ടാഗ്‌ലൈന്‍.

മോഹന്‍ലാല്‍ ക്ലിഫ്ഹൗസില്‍ വന്നിറങ്ങുന്ന ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ രജനീകാന്തിന്റേതാണെന്ന് മോഹന്‍ലാല്‍ മുഖ്യമന്ത്രിയോട് പറയുന്നു. ആക്ഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നൊരാളാണ് താനെന്ന് മുഖ്യമന്ത്രി മറുപടി പറയുന്നുമുണ്ട്. ജീവിതത്തില്‍ എന്തിന്റെയെങ്കിലും പേരില്‍ പശ്ചാത്തപിച്ചിട്ടുണ്ടോ എന്ന ചോദ്യവും ചോദിക്കുന്നുണ്ട്.പിണറായിയുമായി നടത്തിയ അഭിമുഖം എപ്പോൾ ഏത് ചാനലിൽ കാണിക്കുമെന്ന് തീരുമാനിച്ചിട്ടില്ല .

നിയമസഭ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ അഭിമുഖം തെരെഞ്ഞെടുപ്പ് കമ്മീഷൻ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം പ്രദർശിപ്പിക്കാനാണ് ശ്രമം.പി ആർ ഏജൻസി നൽകിയ ഉപദേശം ഇതാണ്.അതേസമയം അഭിമുഖത്തിന്റെ വീഡിയോ കേരളത്തിൽ ഇപ്പോൾ വിശ്വാസ്യതയുള്ള ചാനലായ ഏഷ്യാനെറ്റിലൂടെ പുറത്ത് വിടുമെന്നാണ് പ്രചരിക്കുന്നത്.