ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതി ബാബുവിന് ജാമ്യം

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായ ജ്യോതി ബാബുവിന് ജാമ്യം. ജ്യോതി ബാബുവിന് ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. വിധി റദ്ദാക്കണമെന്ന് ജ്യോതി ബാബുവിന്റെ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കും വരെയാണ് ശിക്ഷ മരവിപ്പിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജ്യോതി ബാബു നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജ്യോതി ബാബുവിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നുമാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ട്.

ജ്യോതിബാബുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരും ഇതേനിലപാടായിരുന്നു. ഇടക്കാല ജാമ്യം നല്‍കരുതെന്ന കെ കെ രമയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.