സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം;മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകി .ഇന്റർ നാഷണൽ വെൽഫയർ ഫൌണ്ടേഷൻ ചൈൽഡ് പ്രോട്ടകട് ടീം ആണ് പരാതി നൽകിയത് .തുടർന്ന് തൃശൂർ റൂറൽ ജില്ലയിലെ പുതുക്കാട് പോലീസ് സ്റ്റേഷനിൽ Crime No.186/2026 ആയി രജിസ്റ്റർ ചെയ്തു .
/2026 ഫെബ്രുവരി 10 നു രാവിലെയായിരുന്നു സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം നടന്നത്. മർദ്ദനത്തിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ വലത് കൈയിലെ തള്ളവിരലിന്റെ എല്ല് പൊട്ടുകയും ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തതായി FIR-ൽ വ്യക്തമാക്കുന്നുണ്ട് . ഭാരതീയ ന്യായ സംഹിത (BNS), 2023 പ്രകാരമുള്ള വകുപ്പുകൾ ചേർത്ത് പുതുക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് . കേസ് ഇപ്പോൾ ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഇടങ്ങളാണെന്നും, അത്തരമൊരു സ്ഥാപനത്തിനുള്ളിൽ മൈനർ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം അതീവ ഗൗരവകരമാണെന്നും CPT International Welfare Foundation ചെയർമാൻ സി.കെ. നാസർ പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും നൽകിയ നിവേദനങ്ങളിൽ:കാര്യക്ഷമവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കുക,കുട്ടികളോടുള്ള ക്രൂരതയ്ക്കെതിരായ അനുബന്ധ നിയമവകുപ്പുകൾ ഉൾപ്പെടുത്തി അന്വേഷണം നടത്തുക,സ്കൂൾ മാനേജ്മെന്റിന്റെ ഉത്തരവാദിത്വം പരിശോധിക്കുക,ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സംസ്ഥാനതല നിർദ്ദേശങ്ങൾ നൽകുക,എന്നിവ ആവശ്യപ്പെട്ടിട്ടുണ്ട്.
കുട്ടികളുടെ അവകാശങ്ങളും മാനസിക–ശാരീരിക സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് CPT International Welfare Foundation അറിയിച്ചു.സിപിടി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഭാരവാഹികൾ നേരിട്ട് വീട്ടിൽ പോയി പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ആണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതെന്ന് CPT International Welfare Foundation ചെയർമാൻ സി.കെ. നാസർ വ്യക്തമാക്കി.
