ടിവി/ ഫ്രിഡ്ജ്/ വാഷിംഗ് മെഷീൻ/ സെൽ ഫോൺ മുതലായ ഉപകരണങ്ങൾ വാങ്ങുമ്പോൾ ഇവ ഉത്പാദിപ്പിക്കുന്ന കമ്പനികൾ ആകർഷകമായ ഓഫറുകൾ നൽകാറുണ്ട്. എക്സ്റ്റൻഡഡ് വാറണ്ടി/ ഫ്രീ സർവീസ് എന്നിവ നൽകി ഉപഭോക്താക്കളെ ആകർഷിക്കാറുണ്ട്. എന്നാൽ കാര്യത്തോട് എടുക്കുമ്പോൾ വാഗ്ദാനങ്ങൾ നടപ്പാക്കാറില്ല.

കമ്പനികളുടെ കൃത്യമായ അഡ്രസ്സോ, പരാതി ഉണ്ടായാൽ വിളിക്കേണ്ട ഫോൺ നമ്പറോ കമ്പനികളുടെ വെബ്സൈറ്റിൽ കൊടുക്കാറില്ല. പകരം വെബ് ആപ്ലിക്കേഷൻ വഴി പരാതികൾ നൽകുവാനാണ് ആവശ്യപ്പെടുക. എന്നാൽ അത്യാവശ്യഘട്ടങ്ങളിൽ പരാതി നൽകുമ്പോൾ ഇത്തരം വെബ് അപ്ലിക്കേഷനുകൾ പ്രവർത്തിക്കുകയോ, ഉപഭോക്താവിനെ കൃത്യമായി സർവീസ് ലഭിക്കുകയോ ചെയ്യാറില്ല. ഉൽപ്പന്നം വാറണ്ടി പീരീഡിനുള്ളിലാണെങ്കിൽ ചില കമ്പനികളുടെ വെബ് അപ്ലിക്കേഷൻ ഒട്ടും തന്നെ പ്രവർത്തിക്കില്ല. തന്മൂലം ഉപഭോക്താക്കൾക്ക് കൃത്യസമയത്ത് സർവീസ് ലഭിക്കാതെ വരുകയും, സ്വന്തം പണം മുടക്കി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരികയും ചെയ്യുന്നു. പല കമ്പനികളും തന്ത്രപൂർവ്വം വാറണ്ടി പിരീഡിനുള്ളിലുള്ള ഉൽപ്പന്നങ്ങൾ സർവീസ് ചെയ്യുവാനുള്ള ബാധ്യതയിൽ നിന്നും ഇങ്ങനെ രക്ഷപ്പെടുകയും ചെയ്യുന്നു. എന്നാൽ പണം കെടുത്തുള്ള സർവീസ് ആണെങ്കിൽ കൃത്യമായി കാര്യങ്ങളെല്ലാം നടക്കുന്നു.

എങ്ങനെ ഉപഭോക്താക്കൾക്ക് പ്രതികരിക്കാം?
ഓൺലൈനിൽ സർവീസ് രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഈമെയിൽ മുഖേന കമ്പനിയുമായി ബന്ധപ്പെടുക. പരാതി പരിഗണിച്ചില്ലെങ്കിൽ കമ്പനിയുടെ കേരളത്തിലെ ഓഫീസിലേക്ക് സ്പീഡ്പോസ്റ്റിൽ കൈപ്പറ്റു രസീത് സഹിതം ഉൽപ്പന്നം സർവീസ് ചെയ്തില്ലെങ്കിൽ കോടതിയിൽ പരാതി നൽകും എന്നറിയിക്കുക.
ഈ സന്ദർഭത്തിൽ താനേ പരാതി പരിഹരിക്കപ്പെടേണ്ടതാണ്.
എന്നിട്ടും പരാതിക്ക് പരിഹാരമായില്ലെങ്കിൽ ഉപഭോക്ത കോടതിയെ സമീപിക്കുക. പലപ്പോഴും 25000 രൂപയുടെ താഴെ വിലയുള്ള സാധനങ്ങൾക്ക് വേണ്ടി കേസ് നടത്തുന്നത് കമ്പനിക്ക് നഷ്ടമാണ്. വക്കീൽ ഫീസും നഷ്ടപരിഹാരവുമായി കമ്പനിയുടെ പക്കൽ നിന്നും നല്ലൊരു തുക ചെലവാകും.

ശ്രദ്ധിക്കുക. കമ്പനികളുടെ ഭാഗത്തുനിന്ന് വരുന്ന അപാകതയ്ക്കെതിരെ ഭാവിയിൽ കോടതിയെ സമീപിക്കണമെങ്കിൽ ആവശ്യമായ തെളിവുകൾ വേണം. പ്രത്യേകിച്ച് വാഹന സംബന്ധമായ പരാതികൾ. ചെറിയൊരു സർവീസ് സെന്ററിൽ വാഹനം സർവീസ് ചെയ്താൽ പോലും റസീപ്റ്റ് വാങ്ങുവാൻ മറക്കരുത്.
തയ്യാറാക്കിയത്
Adv. K. B Mohanan
9847445075
