2026 ഫെബ്രുവരി 27 നു എറണാകുളം സൗത്ത് കരിക്കാമുറിയിലെ അധ്യാപകഭവനിൽ നടക്കുന്ന മുൻ എംഎൽഎയും മുൻ എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം എം മോനായിയുടെ ചിത്ര പ്രദർശനം ഹൈക്കോടതി ജസ്റ്റിസ് എൻ നഗരേഷ് ഉദ്ഘാടനം നിർവഹിക്കും.വൈകീട്ട് അഞ്ചേകാലിനാണ് ഉദ്ഘാടന ചടങ് നടക്കുക .കൊച്ചി കോർപ്പറേഷൻ മേയർ വികെ മിനിമോൾ അധ്യക്ഷത വഹിക്കും.കാർട്ടൂണിസ്റ് സുധീർനാഥ് (കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ ) അഭിഭാഷകരായ പീയൂസ് കെ കോട്ടം (ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ് ) അശോക് കുമാർ എം പി (പ്രസിഡന്റ് കെ എ എസ് എ വി ഹൈക്കോടതി) സി എ മജീദ് ,എം പോൾ വർഗീസ് ,കെ വി ബെന്നി എന്നിവർ സംബന്ധിക്കും.
ആദ്യ വിൽപ്പന അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണനെ കുറുപ്പ് നിർവഹിക്കും .ഫെബ്രുവരി 28 മുതൽ മാർച്ച് ഒന്ന് വരെ പ്രദർശനം ഉണ്ടാവും.രാവിലെ പത്ത് മാണി മുതൽ വൈകീട്ട് അഞ്ചു മാണി വരെയായിരിക്കും പ്രദർശനം .

2006 ൽ കുന്നത്തുനാട് നിയമസഭ മണ്ഡലത്തിൽ നിന്നും കോൺഗ്രസിലെ പി പി തങ്കച്ചനെ പരാജയപ്പെടുത്തിയാണ് എം എം മോനായി എംഎൽഎ യായത് .സിപിഎമ്മിന്റെ എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട നേതാവായിരുന്നു അദ്ദേഹം.സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന എ പി വർക്കി സ്മാരക ആശുപത്രിയുടെ സെക്രട്ടറിയായിരുന്നു.ഇപ്പോൾ സിപിഎമ്മിൽ സജീവമല്ല.

നി യമസഭയിൽ മോനായി ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തതോടെയാണ് സിപിഎമ്മിനു അനഭിമതനായത് .മോനായി പോലെ ഐഷാ പോറ്റിയും ദൈവനാമത്തിൽ സത്യ പ്രതിജ്ഞ ചെയ്തു .തുടർന്ന് ഇരുവരും പ്രത്യയശാസ്ത്ര ബോധമില്ലായ്മയുടെ ചൂടറിഞ്ഞു.
എം എം മോനായി ഇപ്പോൾ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്.കോളേജിൽ പഠിക്കുന്ന കാലം മുതൽ കാർട്ടൂണുകൾ വരച്ച് പ്രശസ്തനായിരുന്നു.പിന്നീട് മനോരമ ഉൾപ്പെടെയുള്ള പത്രങ്ങളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും കാർട്ടൂണുകൾ വരച്ചു .ചിത്ര പ്രദർശനം നേരത്തെയും നടത്തിയിട്ടുണ്ട്.എറണാകുളം ജില്ലയിലെ ചെറായി മനപ്പിള്ളി സ്വേദേശിയാണ് മോനായി .പിതാവ് എം വിസി മാത്തപ്പൻ ,മാതാവ് സാറാമ്മ.ഭാര്യ ഷൈനി .രണ്ടു മക്കൾ .

