നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി താഴെത്തട്ടിൽ ചെയ്യേണ്ട കാര്യങ്ങൾക്ക് രൂപംനൽകി എൻ.ഡി.എ.രൂപം നൽകി . ട്വന്റി 20-ക്കുപിന്നാലെ രണ്ടു കക്ഷികളെക്കൂടിച്ചേർത്ത് എൻ.ഡി.എ. വിപുലീകരിച്ചു. മുൻ എം.പി.യും എം.എൽ.എ.യുമായിരുന്ന ജോർജ് ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള നാഷണൽ ഫാർമേഴ്സ് പാർട്ടിയും സി.കെ. ജാനുവിന്റെ പാർട്ടിയിൽനിന്ന് വേറിട്ടുപോന്ന കുമാരദാസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ സഭയുമാണ് പുതുതായെത്തിയത്.

ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ ഒന്നാം ഘട്ടം പൂർത്തിയാക്കി. ഈ ആഴ്ചതന്നെ സീറ്റുകളുടെ കാര്യത്തിൽ ധാരണയിലെത്തും. മുന്നണിയുടെ സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് 20-ന് തിരുവനന്തപുരത്ത് തുറക്കുന്നതിനും തീരുമാനമായി. 140 അസംബ്ലി മണ്ഡലം കമ്മിറ്റി ഓഫീസുകളും അതോടൊപ്പം പ്രവർത്തനമാരംഭിക്കും. ബൂത്ത്, പഞ്ചായത്ത് കമ്മിറ്റികളും 22-നുള്ളിൽ രൂപവത്കരിക്കും.അതോടൊപ്പം എട്ട് നിയമസഭ സീറ്റുകളിൽ ബിജെപിയുടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുകയും ചെയ്തു.
ഏഴ് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ
2021 നിയമസഭ തെരെഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തിൽ ബിജെപി എട്ട് നിയമസഭ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചു.ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാർത്ഥികൾ ഇനി മാറ്റം ഉണ്ടാവില്ല.വട്ടിയൂർക്കാവിൽ മാത്രമാണ് രണ്ട് സ്ഥാനാർത്ഥികൾ .നടൻ കൃഷ്ണകുമാറോ ആർ ശ്രീലേഖയോ ? മറ്റു എസ് മണ്ഡലങ്ങളിൽ ഒരു സ്ഥാനാർഥി മാത്രമാണ്.
നേമം മണ്ഡലത്തിൽ നേരത്തെ തന്നെ സംസ്ഥാന ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്ര ശേഖർ മത്സരിക്കുമെന്ന് തീരുമാമായതാണ്.വട്ടിയൂർകാവിൽ നടൻ കൃഷ്ണകുമാറോ ആർ ശ്രീലേഖയോ .കഴക്കൂട്ടത്ത് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ,മഞ്ചേശ്വരത്ത് മുൻ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ,പാലക്കാട് ശോഭ സുരേന്ദ്രൻ ,മലമ്പുഴ സി കൃഷ്ണകുമാർ,പാലാ ഷോൺ ജോർജ് ,തിരുവല്ല അനുപ് ആന്റണി .

വട്ടിയൂർകാവിൽ നടൻ കൃഷ്ണകുമാറോ ആർ ശ്രീലേഖയോ എന്ന കാര്യം ഉടനെ തീരുമാനിക്കും .മിക്കവാറും .നടൻ കൃഷ്ണകുമാറിനു നറുക്ക് വീഴാനാണ് സാധ്യത.കൃഷ്ണൻകുമാർ വട്ടിയൂർക്കാവ് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ട് മാസങ്ങളായി.കഴിഞ്ഞ തവണ കൊല്ലം ലോകസഭയിൽ മത്സരിച്ച് മികച്ച പ്രകടനമാണ് കൃഷ്ണൻകുമാർ നടത്തിയത്.അതിന്റെ ഫലമായാണ് തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച വിജയം കൊല്ലത്തുണ്ടായത്.

ബിജെപിയിൽ പൊട്ടലും ചീറ്റലും
ബി.ജെ.പിയുടെയും മറ്റു ഘടകകക്ഷികളുടെയും നിലവിലുള്ള കമ്മിറ്റികൾ എൻ.ഡി.എ. കമ്മിറ്റികളായിമാറും. ചുവരെഴുത്തുകൾ ഈ ആഴ്ചതന്നെ തുടങ്ങും. 22-ന് മൻ കി ബാത്ത് പരിപാടി എൻ.ഡി.എ.യുടെ നേതൃത്വത്തിൽ എല്ലാ ബൂത്തുകളിലും കുടുംബസംഗമമായി സംഘടിപ്പിക്കും. എൻ.ഡി.എ. പ്രകടനപത്രിക തയ്യാറാക്കുന്നതിനായി ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചത് മുന്നണി കോർ-കമ്മിറ്റി ചർച്ചചെയ്ത് അന്തിമരൂപത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

മുൻ സംസ്ഥാന പ്രസിഡന്റ്മാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍,എംടി രമേശ്, ദേശീയ സമിതി അംഗം പി. സി. ജോർജ് എന്നിവരുടെ അസാന്നിദ്ധ്യം നേതൃത്വവുമായി ഇവർക്കുള്ള ചില അസ്വരസ്യങ്ങളുടെ പ്രതിഫലനമായി ചർച്ച ഉണ്ട്.
വെള്ളാപ്പള്ളിയുടെ മകന് ലഭിക്കുന്ന പരിഗണന എൻഡിഎ വേദിയിൽ തനിക്ക് ലഭിക്കില്ലെന്ന തിരിച്ചറിവാണ് പിസി ജോര്‍ജ് യോഗത്തിൽ നിന്ന് വിട്ടുനിന്നതെന്നാണ് അടുപ്പമുള്ള ചിലർ പറയുന്നത്. ആവശ്യപ്പെട്ട ജയസാധ്യതയുള്ള സീറ്റ് ലഭിക്കുമെന്ന് ഉറപ്പില്ലെന്നതിനാൽ വിലപേശൽ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ശോഭയും സുരേന്ദ്രനും മുരളീധരനും സുരേന്ദ്രനും എംടി രമേശും യോഗത്തില്‍ പങ്കെടുക്കാത്തതെന്നാണ് മറ്റൊരു അടക്കം പറച്ചിൽ..
മുപ്പത് സംഘടനാ ജില്ലകളിലെ ഇരുന്നൂറ്റി എൺപത് മണ്ഡലം പ്രസിഡൻ്റുമാരും ജനറൽ സെക്രട്ടറിമാരും ഉപരി ജില്ലാ സംസ്ഥാന ദേശീയ ഭാരവാഹികളും ഉൾപ്പെടെ രണ്ടായിരത്തിലധികം ബിജെപിയിൽ നിന്നുള്ള പ്രതിനിധികളും ആയിരത്തോളം ട്വൻറി20 ബിഡിജെഎസ് പങ്കെടുക്കേണ്ടതിനു പകരം ആയിത്തിൽ താഴെ മാത്രം അംഗങ്ങളെ ഉണ്ടായിരുന്നുള്ളു. സികെ ജാനുവിന്റെ മുൻ അനുയായി കുമാരദാസും ജനാധിപത്യ കേരള കോൺഗ്രസ് കുരുവിള മാത്യൂസും മറ്റ് ആളില്ലാ ഘടകകക്ഷികളും പ്രസക്തമല്ലാതായി. മുൻ എംഎൽഎമാരായ ജോർജ് ജെ മാത്യുവും എം വി മാണിയും അണികൾ ആരും ഇല്ലാതെ വേദിയിൽ എത്തി എൻഡിഎ മുന്നണിയുടെ ഭാഗമായെങ്കിലും പ്രഥമ സംസ്ഥാന സമ്മേളനം ഇത്തരത്തില്‍ നിറംമങ്ങി എന്നാണ് പൊതുവെ വിലയിരുത്തുന്നത്.

