ഒരു മത്സരം ബാക്കിനിൽക്കെ മുൻ ലോക ചാമ്പ്യൻമാരായ ഓസ്‌ത്രേലിയ ലോകകപ്പിൽ നിന്നും പുറത്ത്

മുൻ ലോക ചാമ്പ്യൻമാരായ ഓസ്‌ത്രേലിയ ലോകകപ്പിൽ നിന്നും പുറത്തായി .ഒരു മത്സരം ബാക്കി നിൽക്കെയാണ് ഓസ്‌ത്രേലിയ സൂപ്പർ എട്ടിൽ എത്താതെ പുറത്തായത്.ഫെബ്രുവരി 13 നു സിംബാബ്‌വേയോട് തോറ്റതാണ് അവർക്ക് തിരിച്ചടിയായത്.ഇന്നലെ ശ്രീലങ്കയുമായി തോറ്റതോടെ ലോകകപ്പിൽ നിന്നും ഏറെക്കുറെ പുറത്തതായിരുന്നു.

അതേസമയം ഇന്ന്(17-02-2026) സിംബാബ്‌വേയും അയർലണ്ടും തമ്മിൽ നടക്കുന്ന മത്സരം ഓസ്‌ത്രേലിയ പ്രതീക്ഷയോടെയാണ് കണ്ടത്.ഈ മത്സരത്തിൽ അയർലണ്ട് ജയിക്കുകയും ഫെബ്രുവരി 20 നു ഒമാനുമായുള്ള മത്സരം ഓസ്‌ത്രേലിയ ജയിക്കുകയും ചെയ്തിരുന്നെങ്കിൽ ഓസ്‌ത്രേലിയയ്ക്ക് ചെറിയ സാധ്യത ഉണ്ടായിരുന്നു.ഇന്ന് സിംബാബ്‌വേയും അയർലണ്ടും തമ്മിൽ നടന്ന മത്സരം ഒരു പന്ത് പോലും എറിയാൻ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു.അതോടെയാണ് ഓസ്‌ത്രേലിയ ലോകകപ്പിൽ നിന്നും പുറത്തായത്.അങ്ങനെ 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ സൂപ്പർ 8 ഘട്ടത്തിലേക്ക് സിംബാബ്‌വെ യോഗ്യത നേടി. ഗ്രൂപ്പ് ബിയിൽ അയർലൻഡിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണിത്. 2021 ലെ ചാമ്പ്യന്മാർ നേരത്തെ പുറത്തായി.

ടൂർണമെന്റ് നിയമങ്ങൾ പ്രകാരം ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. തുടർന്ന് മറ്റ് ഫലങ്ങൾ പരിഗണിക്കാതെ സിംബാബ്‌വേ യോഗ്യത നേടിഗ്രൂപ്പ് ബിയിൽ ശ്രീലങ്ക,സിംബാബ്‌വേ,ഓസ്‌ത്രേലിയ,ഒമാൻ ,അയർലണ്ട് എന്നിവരായിരുന്നു.ശ്രീലങ്ക ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പർ എട്ടിലെത്തി.സിംബാബ്‌വേ അഞ്ചു പോയിന്റുമായാണ് സൂപ്പർ എട്ടിൽ പ്രവേശിച്ചത്.

അയർലൻഡിന് മൂന്നു പോയിന്റ് ,ഓസ്‌ത്രേലിയയ്ക്ക് രണ്ടു പോയിന്റ് ,ഒമാന് പൂജ്യം .ഓസ്‌ത്രേലിയയും ഒമാനും തമ്മിലുള്ള മത്സരത്തിൽ ഓസ്‌ത്രേലിയ വിജയിച്ചാൽ നാലു പോയിന്റാവും.പക്ഷെ സൂപ്പർ എട്ടിലെത്താൻ അവർക്ക് കഴിയില്ല. ഓസ്‌ത്രേലിയയുടെ പതനം ക്രിക്കറ്റ് പ്രേമികൾക്ക് നഷ്ടമാണ് .വലിയ വിമർശനമാണ് നാട്ടിൽ ഓസ്‌ത്രേലിയൻ ടീമിനെതിരെ ഉയരുന്നത്.അതിനാൽ ടീമിൽ അഴിച്ചു പണി നടക്കുമെന്ന് ഉറപ്പാണ്.