മോദിയെ സന്ദർശിച്ചതിന്റെ പേരിൽ കാന്തപുരം ഉസ്താദിനെ അപകീർത്തിപ്പെടുത്താൻ ശ്രമം ;അതിനു മറുപടി

ലോക രാഷ്ട്രങ്ങളിൽ കാന്തപുരം ഉസ്താദിനെ പോലെ ലോക നേതാക്കൾക്കിടയിൽ പ്രതിച്ഛായയുള്ള, ലോകം കാതോർത്തിരിക്കുന്ന ഒരു നേതാവ് ഇന്ത്യൻ മുസ്ലിങ്ങൾ പ്രതിസന്ധിയിൽ എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ബാധിക്കുന്ന പ്രസ്താവനയാണോ നടത്തേണ്ടത്? എന്ന് എ പി സുന്നി വിഭാഗം നേതാവ് ചോദിച്ചു.

പ്രതിസന്ധി എന്തൊക്കെയുണ്ട് എന്നത് ചർച്ചയിൽ ഉന്നയിച്ചു എന്ന് ഉസ്താദ് പറയുന്നുണ്ട്. യുപിയിലെ പ്രതിസന്ധികൾ, ന്യൂനപക്ഷ സ്കോളർഷിപ്പ്, എസ്ഐആർ ഉൾപ്പെടെയുള്ള കാര്യങ്ങൾ . പോസിറ്റീവ് ആയിരുന്നു ചർച്ച എന്ന് പറയുമ്പോൾ അതിനെ തകർക്കുന്ന ഒരു നിലപാടാണോ ചർച്ച കഴിഞ്ഞ് ഇറങ്ങിവന്നു ഉസ്താദ് പറയേണ്ടത്?!

ഒരു ഭരണാധികാരി പോസിറ്റീവായി കാര്യങ്ങൾ കേൾക്കുകയും പരിഹാരമുണ്ടാക്കാം എന്ന് ഉറപ്പുനൽക്കുകയും ചെയ്തതിനുശേഷം പുറത്തുവന്നു ഭരണാധികാരി കൊള്ളരുതാത്തവൻ എന്ന് പറയുന്നതാണോ മാന്യത? അതോ പ്രതീക്ഷപൂർവ്വം അദ്ദേഹത്തിന് നടപടികളെ കാത്തിരിക്കുകയാണോ വേണ്ടത്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതാണല്ലോ ഇപ്പോൾ വിവാദമായത്.എന്നാൽ 1989 മുതൽ 2026 വരെ കാന്തപുരം ഉസ്താദ് കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രസിഡന്റ് & പ്രധാന മന്ത്രിമാർ…താഴെപ്പറയുന്നവരാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

  • വി പി സിംഗ് (പ്രധാന മന്ത്രി 1989-1990)
  • പി വി നരസിംഹറാവു (പ്രധാന മന്ത്രി 1991-1996)
  • എച് ഡി ദേവ ഗൗഡ (പ്രധാന മന്ത്രി 1996-1997)
  • ഐ കെ ഗുജ്റാൾ (പ്രധാന മന്ത്രി 1997-1998)
  • എ ബി വാജ്പയ്‌ (പ്രധാന മന്ത്രി 1998 – 2004 )
  • എ പി ജെ അബ്ദുൽ കലാം (പ്രസിഡന്റ് 2002-2007)
  • ഡോ. മൻമോഹൻ സിംഗ് (പ്രധാന മന്ത്രി 2004-2014)
  • നരേന്ദ്ര മോദി (പ്രധാന മന്ത്രി 2014 to…..)

ലക്ഷ്യം: സമുദായ നന്മ.
നയം: സമുദായ നന്മക്ക് കക്ഷി ഭേതമില്ലാതെ അധികാരികളെ സമീപിക്കും.

ഇതാണ് കാന്തപുരം നേതൃത്വം നൽകുന്ന സുന്നി വിഭാഗത്തിന്റെ ലക്ഷ്യവും നയവും .അന്നും ഇന്നും ഒരേ നിലപാട് എന്നാണ് കാന്തപുരം നേതൃത്വം നൽകുന്ന വിഭാഗത്തിന്റേതെന്ന് ചിലർ പറഞ്ഞു.

സമസ്ത സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽപ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം മലേഷ്യൻ പ്രധാനമന്ത്രി, യുഎഇ പ്രസിഡൻറ് ജോർദാൻ രാജാവ്, ചെച്ചിനിയൻ പ്രസിഡൻറ് ഇന്തോനേഷ്യൻ മതകാര്യ മന്ത്രി ഈജിപ്തിൽ ഗ്രാൻഡ് മുഫ്തി ഒമാൻ ഇസ്ലാമിക തലവൻ തുടങ്ങിയവരും സംബന്ധിക്കും.പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ പേരിൽ കാന്തപുരത്തെ ആക്ഷേപിക്കുന്നവർക്കെതിരെ എ പി സുന്നി വിഭാഗം ശക്തമായി പ്രതികരിക്കുന്നുണ്ട്.