ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ 7 മുതൽ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് വാദം കേൾക്കുമെന്ന് സുപ്രീം കോടതി തിങ്കളാഴ്ച അറിയിച്ചു. മറ്റൊരു ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ള കേസ് പൂർത്തിയായ ഉടൻ ശബരിമല കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട എല്ലാ കക്ഷികളും തങ്ങളുടെ രേഖാമൂലമുള്ള വാദങ്ങൾ 2026 മാർച്ച് 14-നോ അതിനുമുമ്പോ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ശബരിമല യുവതീ പ്രവേശന കേസ് അവസാനമായി വാദം കേട്ടതിന് ശേഷം വലിയൊരു കാലതാമസം ഉണ്ടായതായി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. 2020 ഫെബ്രുവരിയിൽ ഈ കേസ് പരിഗണിച്ച ബെഞ്ചിലുണ്ടായിരുന്നവരിൽ താൻ മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളതെന്നും മറ്റുള്ളവർ വിരമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിയും ജഡ്ജിമാരുടെ ആരോഗ്യപ്രശ്നങ്ങളും കാരണം ഒമ്പതംഗ ബെഞ്ചിന് ഒരുമിച്ച് ഇരിക്കാൻ സാധിക്കാത്ത സാഹചര്യമായിരുന്നുവെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു.

പുനഃപരിശോധനാ ഹർജികളിൽ ഭരണഘടനാപരമായ ചോദ്യങ്ങൾ വിശാലമായ ബെഞ്ചിന് വിടാമെന്ന 2020 ഫെബ്രുവരിയിലെ വിധി നിലനിൽക്കുമെന്നും ഇക്കാര്യത്തിൽ ഇനി തർക്കങ്ങൾ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് വിഎസ് സർക്കാരിന്റെ കാലത്താണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ് മൂലം നൽകിയത്.ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ലെന്ന് സത്യവാങ് മൂലം തിരുത്തി നൽകി.പിണറായി സർക്കാരിന്റെ കാലത്ത് യുവതികളെ പ്രവേശിപ്പിക്കണമെന്ന് വ്യക്തമാക്കിയതോടെയാണ് സുപ്രീം കോടതിയിൽ നിന്നും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന വിധി ഉണ്ടായത്.വിധി ധൃതിപിടിച്ച് നടപ്പിലാക്കാൻ പിണറായി സർക്കാർ ശ്രമിച്ചപ്പോൾ ഹൈന്ദവസംഘടനകൾ എതിർക്കുകയുണ്ടായി.എൻഎസ്എസ് പോലുള്ള സംഘടനകൾ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി ഫയൽ ചെയ്തു.
യുവതികളെ വളഞ്ഞ വഴിയിൽ ശബരിമലയിൽ സംസ്ഥാന സർക്കാർ പ്രവേശിപ്പിച്ചതിനെ തുടർന്ന് വലിയ തിരിച്ചടിയാണ് എൽഡിഎഫിന് തെരെഞ്ഞെടുപ്പിൽ നേരിട്ടത് .തുടർന്ന് സിപിഎമ്മുകാർ വീടുകൾ കയറിയിറങ്ങി ഖേദം പ്രകടിപ്പിക്കുകയുണ്ടായി.ഇപ്പോൾ നിയമസഭ തെരെഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കെ സുപ്രീം കോടതി എല്ലാവരോടും സത്യവാങ്മൂലം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് .അതോടെ വെട്ടിലായത് സിപിഎം ആണ് .സത്യവാങ്മൂലം സർക്കാർ തിരുത്തുമോ ? എ വിജയരാഘവൻ ,പി രാജീവ് പോലുള്ളവർ പറയുന്നത് സിപിഎം ഭക്തരോടൊപ്പം എന്നാണ് .എം വി ഗോവിന്ദൻ പറഞ്ഞത് കോടതിയോടൊപ്പം എന്നാണ്.യുവതികളെ പ്രവേശിപ്പിക്കണം എന്ന നിലപാട് സിപിഎം തുടർന്നാൽ എൻഎസ്എസ് പോലുള്ള സംഘനകൾ സിപിഎം ബന്ധം ഉപേക്ഷിക്കും .

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ വേണ്ടി നില്‍ക്കുന്നവരാണ് സര്‍ക്കാരെന്ന് നിയമന്ത്രി പി രാജീവ്. ഏത് വിശ്വാസമാണോ ആ വിശ്വാസത്തിനൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും പി രാജീവ് പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് സമുദായത്തിന്റെ നിലപാട്. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനം ഉണ്ടാകാതിരിക്കെ തന്നെ, സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചാറു കൊല്ലമായി പഴയ ആചാരക്രമങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോയിരുന്നത്. ആ സാഹചര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പഴയ സാഹചര്യത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന് എന്‍എസ്എസ് വിശ്വസിക്കുന്നുവെന്ന് ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല യുവതീപ്രവേശത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ജനവികാരം മനസിലാക്കിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും അയ്യപ്പഭക്തരെ ആകര്‍ഷിക്കുന്ന തീരുമാനം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നേരത്തെ പറഞ്ഞതില്‍ മാറ്റമുണ്ടാകുമെന്ന് പറഞ്ഞാണ്, പല സംഘടനകളെയും കബളിപ്പിച്ച് ആഗോള അയ്യപ്പ സംഗമത്തിന് കൊണ്ടുവന്നത്. നേരത്തെ മാപ്പു പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ തിരുത്തണമെന്ന് വിഡി സതീശന് ആവശ്യപ്പെട്ടു.

