നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ വേണം ;കിട്ടില്ലെന്നു കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് രണ്ട് സീറ്റുകള്‍ ആവശ്യപ്പെട്ട് സിഎംപി. തിരുവനന്തപുരം, കുന്ദമംഗലം സീറ്റുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പാര്‍ട്ടി തെരഞ്ഞെടുപ്പിന് തയ്യാറായിക്കഴിഞ്ഞതായി സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ പറഞ്ഞു.

രണ്ട് സീറ്റ് നല്‍കുമെന്ന് യുഡിഎഫ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചോദിച്ച സീറ്റുകള്‍ തന്നെ ലഭിക്കുമോ എന്ന് പറയാനാകില്ല. രണ്ട് സീറ്റും കിട്ടുമെന്നാണ് പ്രതീക്ഷ. ഈ മാസം 22 ന് മുമ്പായി സീറ്റ് വിഭജനം പൂര്‍ത്തിയാകുമെന്നും സിപി ജോണ്‍ പറഞ്ഞു.ഒരു സീറ്റ് മാത്രമെ കഴിഞ്ഞ കാലങ്ങളിലെ പോലെ കോൺഗ്രസ് നൽകുകയുള്ളൂ.രണ്ട് സീറ്റ് കിട്ടിയില്ലെങ്കിൽ ഒരു സീറ്റ് കൊണ്ട് സിഎംപി തൃപ്തിപ്പെടും .അല്ലെങ്കിൽ മുന്നണി വിടുകയുമില്ല.

കൊച്ചിയില്‍ പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്ന് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തി. കേരള കോണ്‍ഗ്രസിലെ ഭിന്നിപ്പ് പരസ്യമായ സാഹചര്യത്തില്‍ ജോസ് കെ മാണി മുന്നണി മാറാനുള്ള സാഹചര്യം വീണ്ടും രൂപപ്പെട്ടതായി നേതാക്കള്‍ വിലയിരുത്തിയതായാണ് സൂചന.