എൻ ഡി എ മുന്നണിയിലെ ഘടകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ പൂർത്തിയായതായി സൂചന. ബിജെപി 90 സീറ്റുകളിലും ബി ഡി ജെ എസ് 20 സീറ്റുകളിലും ട്വന്റി ട്വന്റി 20 സീറ്റുകളിലും കേരളത്തിൽ 2026 ൽ നടക്കുന്ന തെരെഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സാധ്യത. ബാക്കി വരുന്ന പത്ത് സീറ്റുകളിൽ പൊതു സ്വതന്ത്രരെ മൽസിരിപ്പിക്കാനാണ് ഇപ്പോൾ ധാരണയിലെത്തിയിട്ടുള്ളത്.

എറണാകുളം ജില്ലയിൽ മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥികളെ കോർ കമ്മിറ്റിയോഗം തീരുമാനിച്ചതായാണ് വിവരം.
ബിജെപി സ്ഥാനാർത്ഥികൾ ഇവരാണ് .1.വന്ദന മേനോൻ (എറണാകുളം ) 2.പി എൽ ബാബു (തൃപ്പൂണിത്തുറ ) ഡോ.ശങ്കർ ദാസ് (കളമശ്ശേരി ) 3.അഗസ്റ്റിൻ കോലഞ്ചേരി (ആലുവ )4. ജിജി ജോസഫ് (മൂവാറ്റുപുഴ )5. വി ഗോപകുമാർ (തൃക്കാക്കര ) 6.ഉണ്ണി മുകുന്ദൻ (പെരുമ്പാവൂർ ) 7.എം മധു (പിറവം )

ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ ഇവരായിരിക്കാം: ചാർളി പോൾ (അങ്കമാലി) ജൂഡിത്ത് (വൈപ്പിൻ ) അഡ്വ.ശാന്തി ദാസ് (കുന്നത്തുനാട് )
ബി ഡി ജെ എസിന്റെ സീറ്റുകൾ പറവൂർ, അജി നാരായണൻ (കോതമംഗലം )എന്നിവയാണ്. ഇവിടെ അവർ സ്ഥാനാർത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.

7 സീറ്റുകളിൽ ബിജെപിയും 5 സീറ്റുകളിൽ ട്വന്റി ട്വന്റി യും ബി ഡി ജെ എസ് 2 സീറ്റുകളിലും എറണാകുളം ജില്ലയിലും മത്സരിക്കും. സിനിമ നടൻ ഉണ്ണി മുകുന്ദൻ പെരുമ്പാവൂരിൽ മത്സരിക്കും
