കേരള ജുഡീഷ്യൽ സർവീസിലെ സിവിൽ ജഡ്ജിമാരുടെ (ജൂനിയർ ഡിവിഷൻ) തിരഞ്ഞെടുപ്പിനായി നടത്തിയ 2025 ലെ കേരള ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ കാഴ്ച പരിമിതിയുള്ള ഒരു വനിത യോഗ്യത നേടി. അന്ധതയെ മറികടന്ന് ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടുന്നത് ഇതാദ്യമായാണ്. കണ്ണൂർ ജില്ലയിൽ നിന്നുള്ള തന്യ നാഥൻ സി യാണിത്. ബെഞ്ച്മാർക്ക് വൈകല്യമുള്ള വ്യക്തികളുടെ മെറിറ്റ് പട്ടികയിൽ തന്യ ഒന്നാമതെത്തി.
പൂർണമായും അന്ധയായ തന്യയുടെ വിജയഗാഥ ശരിക്കും പ്രചോദനം നൽകുന്നതും ജീവിതത്തിൽ സമാനമായ പോരാട്ടങ്ങൾ നേരിടുന്ന മറ്റുള്ളവർക്ക് പ്രതീക്ഷ നൽകുന്നതുമാണെന്ന് ലൈവ് ലോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. അവരുടെ കഥ live law അവരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2024 ആഗസ്റ്റിലാണ് അഭിഭാഷകയെന്ന നിലയിൽ അവരുടെ വക്കീൽ ജീവിതം ആരംഭിച്ചത്. അതിനുശേഷം, 24 കാരിയായ തന്യ കഴിഞ്ഞ ഒന്നര വർഷമായി തന്റെ സീനിയർ അഭിഭാഷകനായ സുമർ കുമാർ കെ. യുടെ കൂടെ കണ്ണൂരിൽ സജീവമായി പ്രാക്ടീസ് ചെയ്യുകയാണ്

കേരള ജുഡീഷ്യൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തന്യ തുടങ്ങിയത് അറിയിപ്പ് ലഭിച്ചതിനു ശേഷമാണ് . മുൻകൂർ തയ്യാറെടുപ്പുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് തന്യ പറഞ്ഞു. യാതൊരു പരിശീലനവുമില്ലാതെയാണ് താൻ പരീക്ഷയ്ക്ക് തയ്യാറെടുത്തതെന്ന് live law ന്യൂസിനോട് വ്യക്തമാക്കി. പരീക്ഷയുടെ പ്രാഥമിക, മെയിൻ റൗണ്ടുകളിൽ സ്വയം പഠിക്കുകയാണ് താൻ ചെയ്തതെന്ന് തന്യ കൂട്ടിച്ചേർത്തു.അഭിമുഖങ്ങൾ നൽകുന്നതിൽ പരിചയമില്ലാത്തതിനാൽ, തിരുവനന്തപുരത്ത് പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് സന്തോഷിന്റെ സഹായം തന്യ സ്വീകരിച്ചു.
ഫോട്ടോ കടപ്പാട് :live law
