എസ്ഐആറിൽ പരാതികൾ നാളാകാനുള്ള സമയം ഫെബ്രുവരി 14 മുതൽ ഒരാഴ്ച കൂടി നീട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടു. വെരിഫിക്കേഷൻ സമയത്ത്സുപ്രീം കോടതി ഉത്തരവിൽ പരാമർശിച്ചിരിക്കുന്ന രേഖകൾക്ക് (അഡ്മിറ്റ് കാർഡ്, ആധാർ മുതലായവ) പുറമേ, എസ്ഐആർ നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ രേഖകളും അല്ലെങ്കിൽ ഏതെങ്കിലും രേഖകൾ ഇആർഒമാർ(ഇലക്ട്രൽ രേങിസ്ട്രറേൻ ഓഫീസർ ) പരിഗണിക്കണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഇന്ന് (ഫെബ്രുവരി 9, 2026) ഉത്തരവിട്ടത് .

സംസ്ഥാന സർക്കാരിലെ 8,505 ഉദ്യോഗസ്ഥരും ഫെബ്രുവരി 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളിൽ ജോലിക്ക് ഹാജരാകണമെന്നും ബെഞ്ച് വ്യക്തമാക്കി .അനുയോജ്യരാണെന്ന് കണ്ടെത്തിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ സേവനം ERO/AERO ആയി ഉപയോഗിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.
ഇതിനുപുറമെ, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കെതിരായ അക്രമ ആരോപണങ്ങളിൽ പശ്ചിമ ബംഗാളിനോട് മറുപടി നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.നേരത്തെ എസ്ഐആർ കേസിൽ ഫെബ്രുവരി നാലിന് സുപ്രീം കോടതി നോട്ടീസ് അയച്ചതിനെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സമർപ്പിച്ച ഹർജിയിൽ ഫെബ്രുവരി 9 ന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും പശ്ചിമ ബംഗാളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറിൽ നിന്നും മറുപടി തേടുകയും ചെയ്യുകയുണ്ടായി .തുടർന്ന് മമത സുപ്രീം കോടതിയിൽ ഹാജരായി വാദിക്കുകയുണ്ടായി.കോടതിയിലെത്തി വാദിച്ച ആദ്യത്തെ മുഖ്യമന്ത്രിയാണ് മമത ബാനർജി .

കേന്ദ്ര സർക്കാർ പശ്ചിമ ബംഗാൾ ലക്ഷ്യമിടുന്നുവെന്നും അവിടുത്തെ ജനങ്ങളെ ബുൾഡോസർ ഉപയോഗിച്ച് അടിച്ചമർത്തുകയാണെന്നും ആരോപിച്ച്, “ജനാധിപത്യത്തെ രക്ഷിക്കാൻ” നിലവിലുള്ള വോട്ടർ പട്ടികയുടെ SIR-ൽ ഇടപെടണമെന്നാണ് സുപ്രീം കോടതിയിൽ മമത വാദിച്ചത്.

പശ്ചിമ ബംഗാൾ എസ്ഐആർ കേസ് കേൾക്കുന്നതിനിടെ, ഒരു സംസ്ഥാനത്തും തെരെഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രമായ വോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയാക്കുന്നതിന് ഒരു തടസ്സവും സൃഷ്ടിക്കാൻ കോടതി അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

