കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും മരണക്കുറിപ്പോ ഡയറിയോ കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞതായി ദേശീയ മാധ്യമമായ ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു .

പ്രാഥമിക തെളിവുകൾ ആത്മഹത്യയാണെന്നാണ് വ്യക്തമായ സൂചന നൽകുന്നതെന്ന് അന്വേഷണത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.റോയിയുടെ ഓഫീസ് ക്യാബിനിനുള്ളിലെ കസേരയുടെ അടിയിൽ നിന്ന് ഒരു പിസ്റ്റളും ഒരു ലൈവ് കാട്രിഡ്ജും കണ്ടെത്തിയതായും, സംഭവത്തിന് മുമ്പ് നിർബന്ധിതമായി പ്രവേശിച്ചതിന്റെയോ പുറത്തുനിന്നുള്ളവരുടെ സാന്നിധ്യത്തിന്റെയോ ലക്ഷണങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും എസ്ഐടി ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് ഡെക്കാൺ ഹെറാൾഡിന്റെ റിപ്പോർട്ട്.

