പാകിസ്ഥാൻ ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കും.അതേസമയം ഇന്ത്യയ്‌ക്കെതിരായലോകകപ്പ് മത്സരം പാകിസ്ഥാൻ ബഹിഷ്‌കരിക്കും.ഇന്നലെയാണ് (2026 ഫെബ്രുവരി ഒന്ന് ) പാകിസ്ഥാൻ സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്.”026 ലെ ഐസിസി വേൾഡ് ടി20യിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഇസ്ലാമിക് റിപ്പബ്ലിക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മത്സരങ്ങൾ മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി നിരസിച്ചതാണ് പാകിസ്താനെ ചൊടിപ്പിച്ചത്.ബംഗ്ലാദേശിന് പകരം സ്കോട്ട്ലൻഡിനെ ഐസിസി ഉൾപ്പെടുത്തിയതിന് ശേഷമാണ് ബഹിഷ്കരണ പ്രഖ്യാപനം വന്നത്.026 ഫെബ്രുവരി 15 ന് ഇന്ത്യയുമായി നടക്കാനിരിക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ ക്രിക്കറ്റ് ടീം കളിക്കളത്തിലിറങ്ങില്ല.കളിക്കാത്ത പക്ഷം ഇന്ത്യക്ക് വാക്കോവർ കിട്ടും.

ഏതൊരു ഐസിസി ടൂർണമെന്റിലും ഏറ്റവും കൂടുതൽ കാണികൾ പ്രതീക്ഷിക്കപ്പെടുന്ന മത്സരമാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം, ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാർ, സ്പോൺസർഷിപ്പ് പ്രക്ഷേപണ വരുമാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.വാക്കോവറിലെ ഇന്ത്യയ്ക്ക് മുഴുവൻ പോയിന്റുകളും നൽകുമെങ്കിലും, പിസിബിക്ക് സാമ്പത്തിക പിഴ ചുമത്താനുള്ള അധികാരം ഐസിസിക്കുണ്ട്.

ഫെബ്രുവരി 7 ന് നെതർലൻഡ്‌സിനെതിരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം .തുടർന്ന് ഫെബ്രുവരി 10 ന് യുഎസ്എയ്‌ക്കെതിരെയും ഫെബ്രുവരി 18 ന് നമീബിയയ്‌ക്കെതിരെയും മത്സരങ്ങൾ നടക്കും. എല്ലാ മത്സരങ്ങളും കൊളംബോയിലെ എസ്‌എസ്‌സി ഗ്രൗണ്ടിൽ നടക്കും.സമീപ കാലങ്ങളിലായി ഇന്ത്യക്കെതിരെ പാക്കിസ്ഥാനു കഴിഞ്ഞിട്ടില്ല.ഇപ്പോഴും മികച്ച ഫോമിൽ തുടരുന്ന ഇന്ത്യക്കെതിരെ വിജയിക്കാൻ കഴിയില്ലെന്ന ആശങ്കയിൽ നിന്നാണ് ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള മത്സരങ്ങൾ ബഹിഷ്‌ക്കരിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചക്കത്തെന്നാണ് പിന്നാമ്പുറം.

