എൻസിപി നിയമസഭാ കക്ഷി നേതാവായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ തിരഞ്ഞെടുക്കപ്പെട്ടു, ഉടനെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അവർ സത്യപ്രതിജ്ഞ ചെയ്യും.തീയതി തീരുമാനിച്ചിട്ടില്ല.ഇന്ന് ചേർന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ കക്ഷിയോഗമാണ് അവരെ നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്.സുനേത്ര പവാറിന്റെ പ്രായം 62 ആണ് .

വിധാൻ ഭവൻ സമുച്ചയത്തിൽ നടന്ന പാർട്ടി നേതൃത്വത്തിന്റെയും എംഎൽഎമാരുടെയും എംഎൽസികളുടെയും സാന്നിധ്യത്തിലാണ് എൻസിപി നിയമസഭാ കക്ഷി യോഗം നടന്നത് .സുനേത്ര പവാർ നിലവിൽ എൻസിപി രാജ്യസഭാംഗമാണ്. അതിനാൽ ആറുമാസത്തിനകം ഏതെങ്കിലും നിയമസഭ സീറ്റിൽ മത്സരിച്ച് എംഎൽഎ യാകണം.

അജിത് പവാർ (66) 2026 ജനുവരി 28 ന് പൂനെ ജില്ലയിലെ ബാരാമതിയിലുള്ള തന്റെ ജന്മനാട്ടിലാണ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടത് . ഇന്ന് (31-01-2029 ) പുലർച്ചെയാണ് സുനേത്ര പവാർ മുംബൈയിൽ എത്തിയത്.ഭർത്താവിന്റെ അകാല മരണത്തിന് ശേഷം വിധാൻ ഭവൻ സമുച്ചയത്തിലേക്ക് സുനേത്ര പവാർ എത്തിയത് ഇളയ മകൻ ജയ് പവാറിനോടോപ്പമാണ് . പാർട്ടിയുടെ വഴികാട്ടിയായിരുന്ന അജിത് പവാറിന്റെ മരണത്തിൽ നിയമസഭ കക്ഷി യോഗം അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് നടപടി ക്രമങ്ങൾ തുടങ്ങിയത്.പാർട്ടിയുടെ മുതിർന്ന നേതാവ് ദിലീപ് വാൽസെ-പാട്ടീൽ നിയമസഭാ കക്ഷി നേതാവായി സുനേത്ര പവാറിന്റെ പേര് നിർദ്ദേശിച്ചു, മന്ത്രി ഛഗൻ ഭുജ്ബൽ പിന്താങ്ങി. എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലും എൻസിപി സംസ്ഥാന പ്രസിഡന്റ് സുനിൽ തത്കറെയും യോഗം നിയന്ത്രിച്ചത്.

ലോക് ഭവനിൽ നടക്കുന്ന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ആചാര്യ ദേവവ്രത് സത്യവാചകം ഉപമുഖ്യമന്ത്രിയായി സുനേത്ര പവാറിന് സത്യാ വാചകം ചൊല്ലിക്കൊടുക്കും.
