കോതമംഗലത്തെ ബിജെപി കുറുവ സംഘത്തെ നിലക്ക് നിർത്തുക എന്ന നോട്ടീസ് പുറത്ത്

കോതമംഗലത്തെ ബിജെപി കുറുവ സംഘത്തെ നിലക്ക് നിർത്തുക എന്ന തലക്കെട്ടിൽ നോട്ടീസ് പുറത്ത് ഇറങ്ങി.സേവ് ബിജെപി ഫോറം കോതമംഗലത്തിന്റെ പേരിലാണ് നോട്ടീസ് ആ നോട്ടീസിൽ പറയുന്നത് ഇങ്ങനെയാണ് .

“ഭാരതത്തിലും കേരളത്തിലും മികച്ച നേതൃത്വത്തിന് കീഴിൽ ബിജെപി നേട്ടമുണ്ടാക്കുമ്പോൾ കോതമംഗലത്ത് ബിജെപിയുടെ വളർച്ച പടവലങ്ങ പോലെ താഴോട്ടാണ്.ഏതു കാര്യവും എങ്ങനെ പണമാക്കി മാറ്റം എന്ന ചിന്തയാണ് കോതമംഗലത്തെ ചില നേതാക്കളെ മുന്നോട്ട് നയിക്കുന്നത്.കോതമംഗലത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം മണ്ഡലം പ്രസിഡന്റ് ആരാണെന്ന് ചോദിച്ചാൽ അതിനു ഒരു ഉത്തരമേ ഉള്ളൂ.ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്റ് ആണ് . മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ പോലും ഇദ്ദേഹം കൃത്യമായി പങ്കെടുക്കില്ല.ജില്ലാ കക്കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കാറില്ല.എന്തിനു ഓൺലൈൻ മീറ്റിങ്ങിൽ പോലും കോതമംഗലം പ്രസിഡന്റിനു പങ്കെടുക്കാൻ സമയം ഇല്ല.എന്നാൽ കോതമംഗലം മണ്ഡലത്തിനു ആദരവുകളുടെയും അനുമോദനങ്ങളുടെയും പെരുമഴയാണ്.ബിജെപി ജില്ലാ പ്രസിഡന്റ് മണ്ഡലം പ്രസിഡന്റിനെ സന്തോഷിപ്പിക്കാൻ എത്രമാത്രം അനുമോദനങ്ങളാണ് കഴിഞ്ഞ വർഷം വാരിവിതറിയാത് “എന്നാണ് നോട്ടീസിന്റെ ആമുഖത്തിൽ പറയുന്നത്.

തുടർന്ന് നിരവധി ആരോപണങ്ങളാണ് മണ്ഡലം പ്രസിഡന്റിനെതിരെ സേവ് ബിജെപി കോതമംഗലം നിരത്തിയിട്ടുള്ളത്.ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റിനും കൂട്ടാളികൾക്കെതിരെയും നോട്ടീസിൽ ആരോപണങ്ങളുണ്ട്.നിരവധി പേജുള്ള ഈ നോട്ടീസ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ് :

“അന്തസും അഭിമാനവുമുള്ള കോതമംഗലത്തെ പാർട്ടി പ്രവർത്തകർ പാർട്ടിയിൽ നിന്നും അകന്നുകഴിഞ്ഞു.കോതമംഗലത്ത് മണ്ഡലം കമ്മിറ്റി ഒരു പരിപാടി വച്ചാൽ അതിൽ സംബന്ധിക്കാൻ മണ്ഡലം പ്രസിഡന്റ് പോലും പോകാറില്ല.കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനതലത്തിൽ ഏറ്റവും കുറച്ച് വോട്ട് ലഭിച്ചത് എറണാകുളം ഈസ്റ്റ് ജില്ലക്കാണ്.വെറും ആറു ശതമാനം വോട്ടു മാത്രമാണ് ബിജെപിക്ക് ലഭ്യമായത്.

ഒരു ജില്ലയുടെ അധ്യക്ഷനാകാൻ കഴിഞ്ഞിട്ട് ബിഗ് ബോസ് ചമഞ്ഞു അസ്വന്തം കീശ വീർപ്പിക്കുന്ന പണിയില്ലാതെ എറണാകുളം ഈസ്റ്റ് ജില്ലയിൽ ഒരു വികസന പ്രവർത്തനവുംകൊണ്ട് വരാണ് ജില്ലാ പ്രസിഡന്റിന് കഴിഞ്ഞിട്ടില്ല.നാലോ അഞ്ചോ പേർക്ക് പ്രധാനമന്ത്രിയുടെ ചികിത്സ സഹായം ലഭ്യമാക്കിയത് മാത്രമാണ് പാർട്ടിയെക്കൊണ്ട് ഈ നാട്ടുകാർക്ക് ഉണ്ടായ നേട്ടം.സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് ആരെന്ത് പരാതി പറഞ്ഞാലും അതിനൊരു പരിഹാരം കാണാതെ മര പൊട്ടനെ പോലെ വെളുക്കെ ചിരിക്കുന്ന ജില്ലാ അധ്യക്ഷൻ സംസ്ഥാന ബിജെപി രാഷ്ട്രീയത്തിൽ വേറിട്ട മുഖമാണെന്ന് പറയാതെ വയ്യ .സംസ്ഥാന നേതൃത്വം ഇടപ്പെട്ട് ജില്ലാ പ്രസിഡന്റ് ഉൾപ്പെടുന്ന കുറുവ സംഘത്തെ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ തന്നെ രംഗത്തിറങ്ങേണ്ട അവസ്ഥ ഉണ്ടാകുമെന്ന് നിസംശയം പറയാം “ഇങ്ങനെയാണ് നോട്ടീസ് ഉപസംഹരിച്ചിട്ടുള്ളത്.