എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾക്ക് സാനിറ്ററി നാപ് കിനുകൾ സൗജന്യമായി നൽകണമെന്ന് സുപ്രീം കോടതി

എല്ലാ സ്‌കൂളുകളിലും പെൺകുട്ടികൾക്ക് സാനിറ്ററി നാപ് കിനുകൾ സൗജന്യമായി നൽകണമെന്ന് സുപ്രീം കോടതി.രാജ്യത്തെ എല്ലാ സ്കൂളുകളിലും കൗമാരക്കാരായ പെൺകുട്ടികൾക്ക് ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ് കിനുകൾ സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി ഇന്ന് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ആർത്തവ ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

സ്കൂളുകളിൽ ശുചിത്വമുള്ള വേർതിരിച്ച ടോയ്‌ലറ്റുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ കോടതി നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട് .6 മുതൽ 12 വരെ ക്ലാസുകളിലെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ‘സ്കൂളിൽ പോകുന്ന പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം’ എന്ന ദേശീയ നയം ഇന്ത്യ മുഴുവൻ നടപ്പിലാക്കാൻ കോടതി നിർദ്ദേശിച്ചു.ജസ്റ്റിസുമാരായ പർദിവാല ,ആർ മഹാദേവ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ് .

കടപ്പാട് :live law