നോട്ട് നിരോധനം വീണ്ടും വരുമോ? 2026 ൽ നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിൽ വ്യജ നോട്ടുകൾ ഒഴുകുമെന്ന് റിപ്പോർട്ട് .

നോട്ട് നിരോധനം വീണ്ടും വരുമോ? എന്ന് അഭ്യൂഹം.ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ തകർക്കാൻ പല രാജ്യങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ശ്രമിക്കുന്നുണ്ട്. അമേരിക്ക, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും ഇതിനു പിന്നിലെന്നാണ് സംശയിക്കപ്പെടുന്നത്.

അഞ്ച് സംസ്ഥാനങ്ങളിൽ ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോടിക്കണക്കിനു രൂപയുടെ വ്യാജ നോട്ടുകൾ ഇന്ത്യൻ വിപണിയിലിറക്കി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ അട്ടിമറിക്കാൻ അണിയറയിൽ ശ്രമങ്ങൾ നടക്കുന്നുയെന്നാണ് പറയപ്പെടുന്നത്. പാകിസ്ഥാൻ പിന്തുണയുള്ള ഡി കമ്പനിയാണ് വ്യജ കറൻസികൾക്കു പിന്നിലെ കറുത്ത കരങ്ങൾ

കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി തുടങ്ങിയ അഞ്ചു സംസ്ഥാനങ്ങളിലാണ് 2026 വർഷം നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുക. തെരെഞ്ഞെടുപ്പിനു മുമ്പ് വ്യജ ഇന്ത്യൻ നോട്ടുകൾ ആഭ്യന്തര വിപണിയിലെത്തിക്കുകയാണ് പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്നവർ ലക്ഷ്യമിടുന്നത്. പാകിസ്ഥാനിൽ വ്യാജ നോട്ടുകൾ അച്ചടിച്ച് ബംഗ്ളദേശ്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെത്തിച്ച്, അവിടെ നിന്നും ഇന്ത്യൻ അതിർത്തി കടത്തുകയാണ് ലക്ഷ്യമിടുന്നത് എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

2016 ൽ നോട്ട് നിരോധനം വരുന്നതിനു മുമ്പ് വ്യാജ ഇന്ത്യൻ നോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ച് പാകിസ്ഥാനിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തിയിരുന്നത്. അതിന്റെ ഉറവിടം ഇന്ത്യയുടെ സുരക്ഷാ ഏജൻസികൾ കണ്ടെത്തിയതോടെ പാകിസ്ഥാനിൽ നിന്നുള്ള വ്യാജ ഇന്ത്യൻ നോട്ടുകളുടെ ഒഴുക്ക് തടയാൻ ഇന്ത്യ ഗവേർമെന്റിനു കഴിഞ്ഞിട്ടുണ്ട്. അതിനാലാണ് പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശ്, നേപ്പാൾ വഴി വ്യാജ നോട്ടുകൾ ഇന്ത്യയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്.

ബംഗ്ലാദേശ് വഴി പാകിസ്ഥാനിൽ പ്രിന്റ് ചെയ്ത ഇന്ത്യൻ വ്യാജ നോട്ടുകൾ പശ്ചിമ ബംഗാൾ തെരെഞ്ഞെടുപ്പിൽ കൂടുതൽ എത്താനുള്ള സാധ്യതയുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യപകമായി വ്യാജ ഇന്ത്യൻ നോട്ടുകൾ ഇന്ത്യയിലെത്തുമെന്നാണ് ഇന്റലിജന്റ്‌സ് റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

2016 നവംബർ 8നാണ് മഹാത്മാഗാന്ധി സീരീസിലെ എല്ലാ ₹500 , ₹1,000 നോട്ടുകളുടെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഇന്ത്യാ ഗവൺമെന്റ് നടത്തിയത് . നോട്ടുകൾ അസാധുവാക്കിയ നോട്ടുകൾക്ക് പകരമായി പുതിയ ₹500, ₹2000 നോട്ടുകൾ പുറത്തിറക്കിയിരുന്നു . അതോടെയാണ് പാകിസ്ഥാനിൽ നിന്നുള്ള വ്യജ നോട്ടുകളുടെ ഒഴുക്ക് അവസാനിപ്പിച്ചത്. പണിമിടപാടുകൾ ഇന്ത്യയിൽ ഡിജിറ്റിലൈസ് ചെയ്‌തെങ്കിലും ഇപ്പോഴും നോട്ടുകൾ വഴിയുള്ള പണമിടപാടുകൾ നടക്കുന്നുണ്ട്.